ന്യൂഡൽഹി: രാഹുൽ ഗാന്ധിയുടെ ലോക്സഭാംഗത്വം പുനഃസ്ഥാപിച്ച് ലോക്സഭാ സെക്രട്ടേറിയേറ്റ് വിജ്ഞാപനം പുറത്തിറക്കി. 137 ദിവസത്തിനു ശേഷം അയോഗ്യത മാറി രാഹുൽ ഇന്ന് ലോക്സഭയിലെത്തും.
ചൊവ്വാഴ്ച്ചയും ബുധനാഴ്ച്ചയുമായി നടക്കുന്ന കേന്ദ്രത്തിനെതിരായ അവിശ്വാസ പ്രമേയത്തിൽ രാഹുൽ സംസാരിക്കുമെന്നാണ് വിലയിരുത്തൽ. 12 മണിക്കൂറാണ് അവിശ്വാസ പ്രമേയത്തിനായി അനുവദിച്ചിരിക്കുന്നത്. വ്യാഴാഴ്ച്ച അവിശ്വാസ പ്രമേയത്തനു മേൽ പ്രധാനമന്ത്രി മറുപടി നൽകും.
അപകീർത്തിക്കേസിൽ സൂറത്ത് കോടതി വിധിച്ച 2 വർഷം തടവ് ശിക്ഷ സുപ്രീംകോടതി വെള്ളിയാഴ്ച്ച സ്റ്റേ ചെയ്തതിരുന്നു. സൂറത്ത് കോടതി വിധി വന്ന ഉടനെ തന്നെ രാഹുലിന് ലോക്സഭാ അംഗത്വം നഷ്ടമായിരുന്നു.