കൊച്ചി: അങ്കമാലിയിൽ നിർത്തിയിട്ട കാറിനുള്ളിൽ നിന്ന് യുവാവിൻറെ മൃതദേഹം കണ്ടെത്തി. കാഞ്ഞൂർ പുതിയേടം കുത്തുകല്ലിങ്ങൽ ഗംഗാധരൻറെ മകൻ അനൂപിൻറെ മൃതദേഹമാണ് കണ്ടെത്തിയത്. കാഞ്ഞൂർ പഞ്ചായത്ത് ഓഫീസിനു സമീപമുള്ള ജനസേവാ കേന്ദ്രത്തിനു മുന്നിലാണ് കാർ നിർത്തിയിട്ടിരുന്നത്. ഇന്നലെ മുതൽ കാർ പ്രദേശത്ത് നിർത്തിയിട്ടിരുന്നതായി നാട്ടുകാർ പറയുന്നു. തിങ്കളാഴ്ച രാവിലെയോടെയാണ് കാറിൽ മൃതശരീരമുള്ളതായി ഓട്ടോതൊഴിലാളികളുടെ ശ്രദ്ധയിൽ പെട്ടത്. മൃതദേഹത്തിൽ മുറിവുകളും കണ്ടെത്തിയിട്ടുണ്ട്. പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു.