Timely news thodupuzha

logo

ചന്ദ്രയാൻ 3 ചന്ദ്രന്‍റെ ഭ്രമണ പഥത്തിൽ; ആദ്യ ദൃശ്യങ്ങൾ പുറത്ത് വിട്ടു

ശ്രീഹരിക്കോട്ട: ചന്ദ്രന്‍റെ ഭ്രമണ പഥത്തിലെത്തിയ ചന്ദ്രയാൻ 3 പകർത്തിയ ആദ്യ ദൃശ്യങ്ങൾ പുറത്ത് വിട്ട് ഇസ്റോ. ശനിയാഴ്ച്ച വൈകിട്ടോടെയാണ് ചന്ദ്രയാൻ 3 ചന്ദ്രന്‍റെ ഭ്രമണ പഥത്തിൽ പ്രവേശിച്ചത്. സ്വപ്ന നേട്ടത്തിലേക്ക് ഇനി അധിക ദൂരമില്ലെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നിരിക്കുന്നത്.

ഞായറാഴ്ച്ച നടന്ന ആ​ദ്യ ഭ്രമണപഥ താഴ്ത്തലിന് ശേഷം ചന്ദ്രനിൽ നിന്ന് നിന്ന് 170 കിലോമീറ്റർ അടുത്ത ദൂരവും 4313 കിലോമീറ്റർ അകന്ന ദൂരവുമായിട്ടുള്ള ഭ്രമണപഥത്തിലാണ് പേടകമുള്ളത്. അടുത്ത ഭ്രമണപഥ താഴ്ത്തൽ ബുധനാഴ്ച്ച നടക്കും. ഉച്ചയ്ക്ക് ഒരു മണിക്കും രണ്ട് മണിക്കും ഇടയിലായിരിക്കും ഇത്. ആഗസ്റ്റ് പതിനാലിനും പതിനാറിനും ആയിരിക്കും ഇതിന് ശേഷമുള്ള താഴ്ത്തൽ പ്രക്രിയകൾ.

Leave a Comment

Your email address will not be published. Required fields are marked *