Timely news thodupuzha

കഞ്ഞിക്കുഴി ശ്രീനാരായണ ഹയർ സെക്കൻഡറി സ്കൂളിൽ ജല പരിശോധന ലാബ് പ്രവർത്തനം ആരംഭിച്ചു

കഞ്ഞിക്കുഴി: ശ്രീനാരായണ ഹയർ സെക്കന്ററി സ്കൂളിൽ ജല പരിശോധന ലാബിന്റെ പ്രവർത്തനം സ്കൂളിലെ നാഷണൽ സർവീസ് സ്കീമിന്റെ സഹകരണത്തോടുകൂടി ആരംഭിച്ചു. സ്കൂൾ, പ്രിൻസിപ്പൽ രാജി ജോസഫ് ലാബിന്റെ പ്രവർത്തനോദ്ഘാടനം നിർവ്വഹിച്ചു.

കേരള സർക്കാരിൻറെ ഹരിത കേരള മിഷനാണ് പ്രാഥമിക ജല ഗുണനിലവാര പരിശോധന ലാബ് സ്ഥാപിച്ചത്. ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്റെ പ്രത്യേക വികസന ഫണ്ട് ഉപയോഗിച്ച് ജില്ലയിലെ തിരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ മാത്രമാണ് ലാബ് സ്ഥാപിച്ചിട്ടുള്ളത്. പൊതുജനങ്ങൾക്ക് തങ്ങളുടെ കുടിവെള്ളം സൗജന്യമായി ഇവിടെ പരിശോധിക്കാവുന്നതാണ്.

ഹരിത കേരള മിഷന്റെ ഭാരവാഹികളായ ആൻറു, അലീന എന്നിവർ പരിശോധനയ്ക്ക് നേതൃത്വം കൊടുക്കുകയും കുട്ടികളെ പ്രാപ്തരാക്കുകയും ചെയ്തു. ജലത്തിൻറെ പി.എച്ച് , കണ്ടക്റ്റിവിറ്റി, സലൈനിറ്റി, നൈറ്റ്റേറ്റ്, അമോണിയ, കോളിഫോം, ബാക്ടീരിയ എന്നിവയാണ് പരിശോധിക്കുന്നത്.

പ്രദേശവാസികളിൽ നിന്നും വിദ്യാർത്ഥികളിൽ നിന്നും ശേഖരിച്ച ഇരുനൂറിലധികം സാമ്പിളുകൾ പരിശോധനയ്ക്ക് വിധേയമാക്കുകയും അതിൻറെ ഗുണനിലവാരം പരിശോധിച്ച് റിപ്പോർട്ട് നൽകുകയും ചെയ്തു.

അമ്പിളി തങ്കപ്പൻ, കെമിസ്ട്രി അദ്ധ്യാപിക അനി റെജി, ബോട്ടണി അധ്യാപകൻ നിഖിൽ.കെ.എസ്, എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ ശ്രീകല.പി.കെ, അസിസ്റ്റൻറ് എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർ, എൻഎസ്എസ് വോളണ്ടിയേഴ്സ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *