Timely news thodupuzha

logo

റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ ആർ.ബി.ഐ

മുംബൈ: റിപ്പോ നിരക്കിൽ മാറ്റം വരുത്താതെ റിസർവ് ബാങ്ക്. 6.5 ശതമാനമായി റിപ്പോ നിരക്ക് തുടരും. അതിനാൽ ബാങ്ക് പലിശ നിരക്കുകളിലും മാറ്റം വരില്ല.

റിസർവ് ബാങ്ക് പണ അവലോകന യോഗത്തിലാണ് തീരുമാനം. നാണയ പെരുപ്പ നിരക്കു പിടിച്ചു നിർത്തുന്നതിനുള്ള നടപടികൾക്കായി വിപണിയെ സസൂക്ഷ്മം വീക്ഷിക്കുമെന്ന് യോഗ തീരുമാനങ്ങൾ വിശദീകരിച്ചു കൊണ്ട് ആർ.ബി.ഐ ഗവണർ ശക്തികാന്ത ദാസ് പറഞ്ഞു.

കഴിഞ്ഞ വർഷം മെയ് മുതൽ തുടർച്ചയായി ആറു തവണ വർധിപ്പിച്ച റിപ്പൊ നിരക്ക് ഏപ്രിൽ ആറു മുതൽ മാറ്റമില്ലാതെ തുടരുകയാണ്. 250 അടിസ്ഥാന പോയിന്‍റുകളാണ് ആറു തവണയായി പലിശ നിരക്ക് കൂട്ടിയത്.

Leave a Comment

Your email address will not be published. Required fields are marked *