തിരുവനന്തപുരം: കെ.എസ്.ആർ.ടി.സി ശമ്പള പ്രതിസന്ധി ചർച്ച ചെയ്യാൻ അംഗീകൃത തൊഴിലാളി സംഘടനകളുമായി മന്ത്രിതല ചർച്ച ഇന്ന് നടക്കും.
ഗതാഗതമന്ത്രി ആൻറണി രാജു, ധനമന്ത്രി കെ.എസ്.ബാലഗോപാൽ, തൊഴിൽമന്ത്രി വി.ശിവൻകുട്ടി എന്നിവർ ചർച്ചയിൽ പങ്കെടുക്കും. വൈകിട്ട് മൂന്നിനാണ് യോഗം ചേരുക. ശമ്പളം മുടങ്ങുന്നതിൽ പ്രതിഷേധിച്ച് ഭരണ-പ്രതിപക്ഷ യൂണിയനുകൾ 26ന് സംയുക്ത പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് ഇന്ന് മന്ത്രിതല ചർച്ചക്ക് വിളിപ്പിച്ചിരിക്കുന്നത്.
ജൂലൈ മാസത്തെ ശമ്പളും ഇതുവരെ വിതരണം ചെയ്തിട്ടില്ല. ജീവനക്കാർക്ക് ഓണം ബോണസും പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ധനവകുപ്പ് അനുവദിച്ച 30 കോടി കെ.എസ്.ആർ.ടി.സിയുടെ അക്കൗണ്ടിൽ എത്തിയാൽ ആദ്യഗഡു ശമ്പളവിതരണം ഇന്ന് മുതൽ ആരംഭിച്ചേക്കും.