Timely news thodupuzha

logo

എൻ.എസ്.എസ് നാമജപഘോഷയാത്ര; കണ്ടാലറിയാവുന്ന ആയിരത്തേളം പേർക്കെതിരെ കേസെടുത്തു

തിരുവനന്തപുരം: സ്പീക്കർ എ.എൻ.ഷംസീറിൻറെ മിത്ത് പരാമർശത്തിനെതിരെ എൻ.എസ്.എസ് തിരുവനന്തപുരത്തു നടത്തിയ നാമജപഘോഷയാത്രക്ക് എതിരെ എടുത്ത കേസുകൾ എഴുതി തള്ളാൻ തീരുമാനം.

എൻ.എസ്.എസ് നടത്തിയ ജാഥയക്കു പിന്നിൽ ഗൂഢലക്ഷ്യമില്ലെന്നു റിപ്പോർട്ട് നൽകാനാണ് നീക്കം. നിയമോപദേശത്തിനു ശേഷമായിരിക്കും പൊലീസിൻറെ തുടർ നടപടി. ഷംസീറിൻറെ പരാമർശത്തിൽ പ്രതിഷേധിച്ചു ഓഗസ്റ്റ് രണ്ടിനാണ് എൻ.എസ്.എസ് തിരുവനന്തപുരം താലൂക്ക് യൂണിയൻ തലസ്ഥാനത്ത് നാമജപഘോഷയാത്ര നടത്തിയത്.

പാളയം ഗണപതി ക്ഷേത്രം മുതൽ പഴവാങ്ങാടി വരെയായിരുന്നു നാമജപയാത്ര. തുടർന്ന് എൻ.എസ്.എസ് വൈസ് പ്രസിഡൻറ് സംഗീത്കുമാറിനെ ഒന്നാംപ്രതിയാക്കി കണ്ടാലറിയാവുന്ന ആയിരത്തേളം പേർക്കെതിരെയാണ് കേസെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *