Timely news thodupuzha

logo

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ സ്ത്രീകയോട് മോശമായി പെരുമാറി, പൊലീസുകാരനെതിരെ കേസ്

കൊച്ചി: സ്ത്രീകളോട് അപമാര്യാദയായി പെരുമാറിയ പൊലീസുകാരനെതിരെ കേസെടുത്തു. മൂവാറ്റുപുഴ സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എ.എസ്.പരീതിനെതിരെയാണ് കേസടുത്തത്.

അരുവിക്കൽ വെള്ളച്ചാട്ടം കാണാനെത്തിയ എറണാകുളം സ്വദേശികളായ സ്ത്രീകളോട് മോശമായി പെരുമാറിയതായാണ് പരാതി. ചെവ്വാഴ്ച വൈകിട്ടാണ് സംഭവം. സ്ത്രീകളും പുരുഷൻമാരും അടങ്ങുന്ന പത്തംഗ സംഘമാണ് അരുവീക്കലെത്തിയത്. ഈ സമയത്താണു പൊലീസുകാരും എത്തിയത്.

വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ പൊലീസുകാരിൽ ഒരാൾ സ്ത്രീയോട് മോശമായി പെരുമാറി. കൂടെ വന്നവർ ഇത് ചോദ്യം ചെയ്തതോടെ വാക്കുതർക്കമുണ്ടാവുകയും ഇത് കയ്യാങ്കളിയിലെത്തുകയും ചെയ്തു. തുടർന്ന് വിവരമറിഞ്ഞത്തിയ രാമമംഗലം പൊലീസ് ഇരുവരെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *