Timely news thodupuzha

പതിനാറാംകണ്ടത്ത് സൗജന്യ നേത്ര ചികിൽസാ ക്യാമ്പ്

ചെറുതോണി: പതിനാറാംകണ്ടം കിസാൻ ലൈബ്രറിയുടെയും ഉപ്പുതോട് ഹരിത കാർഷികസ്വയം സഹായ സംഘത്തിന്റെയും നേതൃത്വത്തിൽ സൗജന്യ നേത്ര ചികിൽസാ ക്യാമ്പ് സംഘടിപ്പിച്ചു. തൊടുപുഴ അഹല്യ ഫൗണ്ടേഷൻ നേത്ര വിഭാഗവുമായി ചേർന്ന് പതിനാറാംകണ്ടം ഗവ: ഹയർസെക്കണ്ടറി സ്കൂൾ ഹാളിൽ സംഘടിപ്പിച്ച നേത്ര പരിശോധനE ക്യാമ്പ് വാത്തിക്കുടി ഗ്രാമ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ മിനി ഷാജി ഉത്ഘാടനം ചെയ്തു. കിസാൻ ലൈബ്രറി സെക്രട്ടറി ബിജോജോസ് അദ്ധ്യക്ഷത വഹിച്ചു. ക്യാമ്പിൽ നൂറ്റൻപതോളം പേർ പങ്കെടുത്തു.

അഹല്യ ഫൗണ്ടേഷൻ നേത്ര വിഭാഗം പി.ആർ.ഒ ജേക്കബ് സാജ്, ഡോ.സിറിൾ, ഹരിത കാർഷിക സ്വയം സഹായ സംഘം പ്രസിഡന്റ് ജോർജ്കുട്ടി സെബാസ്റ്റ്യൻ, സെക്രട്ടറി വി.കെ.സ്റ്റാലിൻ, ട്രഷറർ കുര്യാക്കോസ് നെടുമറ്റം, സ്കൂൾ ഹെഡ് മാസ്റ്റർ യു.പി.ബഷീർ, മർച്ചന്റ് അസോസിയേഷൻ പ്രതിനിധി ജൂബി ബിനോയ്, ബെന്നി ചേരിപ്പനാട്ട്, ബിനോജ്.എം.ആർ, ബിനോയ് അറക്കൽ എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *