Timely news thodupuzha

കർഷക ദിനാചരണം 17ന്

തൊടുപുഴ: കാർഷിക വികസന ക്ഷേമ വകുപ്പ് കരിമ്മണ്ണൂർ ​ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ 17ന് കർഷക ദിനാചരണം നടത്തും. കരിമ്മണ്ണൂർ ​പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാളിൽ വച്ച് നടത്തുന്ന പരിപാടി പ്രസിഡന്റ് നിസാമോൾ ഷാജി ഉ​ദ്ഘാടനം ചെയ്യും. വൈസ് പ്രസിഡന്റ് സാംസൺ അക്കക്കാട്ട് അധ്യക്ഷത വഹിക്കും. ചടങ്ങിൽ ഇളംദേശം ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർമാൻ സിബി ദാമോദരൻ, സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ആൻസി സോജൻ, ജില്ലാ പഞ്ചായത്ത് മെമ്പർമാരായ പ്രൊഫ.എം.ജെ.ജേക്കബ്, ഷൈനി റെജി, ഇന്ദു സുധാകരൻ, കരിമണ്ണൂർ ​ഗ്രാമപഞ്ചായത്ത് വികസനകാര്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ സോണിയ ജോബിൻ എന്നിവർ ചേർന്ന് മികച്ച കർഷകരെ പൊന്നാടയണിയിച്ച് ആദരിക്കും.

കന്നുകാലികളിലെ രോ​ഗങ്ങളും പ്രതിരോധ മാർ​ഗ്​ഗങ്ങളുമെന്ന വിഷയത്തിൽ വെറ്റിനറി സർജൻ നീതു.കെ.പി നയിക്കുന്ന കാർഷിക സെമിനാർ, കാർഷിക കിസ്സ് മത്സരം എന്നിവ സംഘടിപ്പിക്കും. രാവിലെ ഏഴു മുതൽ വിവിധ വാർഡുകളിൽ വിവിധ ഇടങ്ങളിൽ കൃഷിക്ക് തുടക്കം കുറിക്കും. നിരവധി പേർ പങ്കെടുക്കുന്ന കർഷക ദിനാചരണത്തിൽ മുതിർന്ന കർഷകൻ പൈലി സ്കറിയ കോക്കാട്ട് തൈനടും. ഇളംദേശംസം ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രിസിഡന്റ് ഷൈനി സന്തോഷ് മുഖ്യപ്രഭാഷണം നടത്തും. സമ്മേളനത്തിൽ കരിമണ്ണൂർ ​ഗ്രാമപഞ്ചായത്ത് വിദ്യാഭ്യാസ/ആരോ​ഗ്യ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ ബിജി ജോമോൻ, ​ഗ്രാമപ‍ഞ്ചായത്ത് മെമ്പറും സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായ ബൈജു വറവുങ്കൽ തുടങ്ങി നിരവധി പേർ പങ്കെടുക്കും. കരിമണ്ണൂർ കൃഷി ഓഫീസർ റാണി ജേക്കബ് സ്വാ​ഗതവും കൃഷി അസിസ്റ്റന്റ് വിനീത.പി.ആർ കൃതജ്ഞതയും പറയും.

Leave a Comment

Your email address will not be published. Required fields are marked *