തൊടുപുഴ: ഇളംദേശം ബ്ലോക്ക് ഫാർമേഴ്സ് കമ്പനി ഉദ്ഘാടനവും ഷെയർ സർട്ടിഫിക്കറ്റ് വിതരണവും പൊതുയോഗവും 19ന് നടത്തും. പി.ജെ.ജോസഫ് എം.എൽ.എ സമ്മേലനവും നബാർഡ് ഡി.ഡി.എം അജീഷ് ബാലു വളം ഡിപ്പോയും പി.ഡി.എസ് എക്സിക്യൂട്ടീവ് ഡയറക്ടർ ജിത്സൺ ജെയിംസ് എക്കോഷോപ്പും ഉദ്ഘാടനം ചെയ്യും. ജില്ലാ കളക്ടർ ഷീബ ജോർജ് ഐ.എ.എസ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യും.
കർഷക ഉന്നമനം ലക്ഷ്യമിട്ട് കേന്ദ്ര ഗവൺമെന്റ് നടപ്പാക്കുന്ന 10000 കാർഷിക ഉൽപാദക കമ്പനികളുടെ രൂപീകരണ പദ്ധതിയുടെ ഭാഗമായി നബാർഡുമായി സഹകരിച്ച് പീരുമേഡ് ഡവലപ്മെന്റ് സൊസൈറ്റി കേരളത്തിന്റെ വിവിധ ജില്ലകളിൽ കാർഷിക ഉൽപ്പാദക കമ്പനികൾ രൂപീകരിക്കുവാൻ തീരുമാനിച്ചിരുന്നു. ഇതിനോട് അനുബന്ധിച്ച് ഇടുക്കി ജില്ലയിലെ ഇളംദേശം ബ്ലോക്ക് പരിധിയിൽ ഇളംദേശം ബ്ലോക്ക് ഫാർമേഴ്സ് കമ്പനി ലിമിറ്റഡെന്ന സ്ഥാപനം 2022 ഡിസംബർ 26ന് രജിസ്റ്റർ ചെയ്തിരുന്നു. കമ്പനിയുടെ ഔദ്യോതിക ഉദ്ഘാടനമാണ് നടത്തുന്നതെന്ന് അധികൃതർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.






