തൊടുപുഴ: നഗരസഭയിലെ വഴിവിളക്കുകൾ നന്നാക്കി പ്രാകശിപ്പിക്കണമെന്നും തകർന്നു കിടക്കുന്ന റോഡുകൾ അറ്റകുറ്റപണികൾ നടത്തണമെന്നും ആവശ്യപ്പെട്ടുകൊണ്ട് യു.ഡി.എഫ് കൗണ്ഡസിലർഡമാർ 19ന് ഉപവാസ സമരം നടത്തുമെന്ന് വാർത്താ സമ്മേളനത്തിൽ അറിയിച്ചു. നഗരസഭ ഓഫീസിനു മുന്നിൽ രാവിലെ 10മുതൽ വൈകിട്ട് നാല് വരെയാണ് ഉപവാസം നടത്തുന്നത്.
8000 അധികം വഴിവിളക്കുകളുള്ള തൊടുപുഴ മുനിസിപ്പാലിറ്റിയിലെ ബഹുപൂരിപക്ഷം ലൈറ്റുകളും കത്തുന്നില്ല, അതുപോലെ മിക്ക റോഡുകളും ഉപയോഗിക്കാൻ കഴിയാത്ത വിധം തകർന്ന അവസ്ഥയിലുമാണെന്നും നേതാക്കൾ കുറ്റപ്പെടുത്തി. ഫണ്ട് ഉപയോഗിക്കുന്നതിലും പിഴവുകളുണ്ടെന്നും കൗൺസിലർമാർ ചൂണ്ടിക്കാട്ടി. ഇതിനെതിരെയാണ് 19ന് ഉപവാസം സംഘടിപ്പിക്കുന്നത്. തൊടുപുഴയിൽ നടന്ന വാർത്താ സമ്മേളനത്തിൽ യു.ഡി.എഫ് തൊടുപുഴ നഗരസഭ കൗൺസിലർഡമാർ പങ്കെടുത്തു.






