Timely news thodupuzha

104 ദിവസത്തെ സമരം അവസാനിപ്പിച്ച് ഹർഷിന

കോഴിക്കോട്: പ്രസവശസ്ത്രക്രിയക്കിടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ കോഴിക്കോട് മെഡിക്കൽ കോളെജിന് മുമ്പിൽ 104 ദിവസങ്ങളായി ഹർഷിന നടത്തിയ സമരം അവസാനിപ്പിച്ചു.

ഡോക്ടർമാരുൾപ്പെടെയുള്ളവരെ പ്രതി ചേർത്ത പൊലീസ് നടപടിക്ക് പിന്നാലെയാണ് സമരം അവസാനിപ്പിക്കുന്നത്. പ്രതികളെ അറസ്റ്റ് ചെയ്യാൻ പൊലീസ് നീക്കം തുടങ്ങിയതായാണ് വിവരം. കുറ്റക്കാർക്കെതിരായ നടപടി സ്വീകരിക്കുക, നഷ്ടപരിഹാരം നൽകുക തുടങ്ങിയ ആവശ്യങ്ങൾ മുൻനിർത്തിയായിരുന്നു സമരം.

ഹർഷിനയെ കോഴിക്കോട് മെഡിക്കൽ കോളെജ് ഐ.എം.സി.എച്ചിൽ പ്രസവ ശസ്ത്രക്രിയക്ക് വിധേയമാക്കിയ സംഘത്തിലെ രണ്ട് ഡോക്ടർമാരേയും രണ്ട് നേഴ്സുമാരേയും പ്രതി ചേർത്ത് ഇന്നലെയാണ് അന്വേഷണ സംഘം കോടതിയിൽ റിപ്പോർട്ട് നൽകിയത്. പിന്നാലെയാണ് സമരം അവസാനിപ്പിക്കാനുള്ള ഹർഷീനയുടെ തീരുമാനം.

Leave a Comment

Your email address will not be published. Required fields are marked *