Timely news thodupuzha

logo

ഭൂപതിവ് ഭേദഗതി ബിൽ പകർപ്പ് കത്തിച്ച് ഇന്ത്യൻ നാഷ്ണൽ കോൺ​ഗ്രസ്(ഐ)

ഉപ്പുതറ: ഇന്ത്യൻ നാഷ്ണൽ കോൺ​ഗ്രസ്(ഐ) അയ്യപ്പൻ കോവിൽ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ 1960 ലെ ഭൂപതിവ് ഭേദഗതി ബിൽ പകർപ്പ് കത്തിച്ച് പ്രതിക്ഷേധിച്ചു.

മണ്ഡലം പ്രസിഡന്റ് ടോമി അഴകൻ പറമ്പിൽ അദ്ധ്യക്ഷത വഹിച്ച സമര പരിപാടി ഡി.സി.സി ജനറൽ സെക്രട്ടറി അഡ്വ. അരുൺ പൊടിപാറ ഉദ്ഘാടനം ചെയ്തു.

ബില്ലിലൂടെ പിണറായി സർക്കാർ ഇടുക്കി ജില്ലയിലെ ജനങ്ങളെ വഞ്ചിക്കുയാണ് ചെയ്തതന്നും ഇതുമൂലം ജില്ലയിലെ ഭൂപ്രശ്നങ്ങൾ കൂടുതൽ സങ്കീർണമായെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

യോഗത്തിൽ ബാങ്ക് പ്രസിഡന്റ് ജേക്കബ് പടലുങ്കൽ, വിജയമ്മ ജോസഫ്, ജെറി ജോസഫ്, ഷൈല വിനോദ്, ജോയി ഇടത്തിൽ, മാമച്ചൻ വരിക്കയാനി തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *