Timely news thodupuzha

logo

കോഴിക്കോട് 7 ഗ്രാമപഞ്ചായത്തുകൾ കണ്ടയിൻമെൻറ് സോണാക്കി, വയനാടും ജാഗ്രതാ നിർദേശം

തിരുവനന്തപുരം: കോഴിക്കോടും സമീപ ജില്ലകളും അതീവ ജാഗ്രതാ നിരീക്ഷണത്തിലാണ്. കോഴിക്കോട് ജില്ലയിൽ മാസ്ക് നിർബന്ധമാക്കി.

ജില്ലയിലെ ഏഴ് ഗ്രാമപഞ്ചായത്തുകളുൾപ്പെട്ട 43 വാർഡുകൾ കണ്ടയിൻമെൻറ് സോണുകളായി പ്രഖ്യാപിച്ചു. കണ്ടയിൻമെൻറ് സോണുകളായ പ്രദേശങ്ങളിൽ നിന്നും അകത്തേക്കോ പുറത്തേക്കോ യാത്ര അനുവദിക്കുന്നതല്ല.

ബാങ്കുകൾ, സ്കുളുകൾ, അങ്കണവാടികൾ എന്നിവയുൾപ്പടെയുള്ളവ അടച്ചിടാൻ നിർദേശം നൽകി. ചികിത്സയിലുള്ള 9 വയസുകാരൻറെ നില ഗുരുതരമായി തന്നെ തുടരുകയാണ്.

വയനാട് ജില്ലയിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. അതേസമയം, തിരുവനന്തപുരത്ത് മെഡിക്കൽ വിദ്യാർത്ഥി നിരീക്ഷണത്തിൽ കഴിയുകയാണ്.

സംശയകരമായ ലക്ഷണങ്ങളോടെ തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സ തേടിയെത്തിയ ഡെൻറൽ കോളെജ് വിദ്യാർത്ഥിയെയാണ് നിരീക്ഷണത്തിലാക്കിയത്. ശരീരസ്രവങ്ങൾ കൂടുതൽ പരിശേധനയ്ക്കായി പൂനെ വൈറോളജി ഇൻറസ്റ്റിറ്റൂട്ടിലേക്ക് അയച്ചു.

Leave a Comment

Your email address will not be published. Required fields are marked *