Timely news thodupuzha

logo

പുസ്തക പ്രകാശനവും ക്യാൻസർ ബോധവത്കരണ സെമിനാറും നടത്തി

മുതലക്കോടം: ജോണി പാറത്തലയ്ക്ക ലിന്റെ സ്നേഹ ചിറകുള്ള പക്ഷികളെന്ന പുസ്തകത്തിന്റെ പ്രകാശനവും ക്യാൻസർ ബോധവത്കരണ സെമിനാറും നടത്തി. ലയൺസ് ക്ലബ്ബ് ഓഫ് തൊടുപുഴ എലൈറ്റ് ന്റെയും ജയ് ഹിന്ദ് ലൈബ്രറിയുടെയും നേതൃത്വത്തിലാണ് മുതലക്കോടത്ത് വച്ച് പരിപാടി സംഘടിപ്പിച്ചത്. ഇടുക്കി എം.പി ഡീൻ കുര്യാക്കോസ് ലയൺസ് എലൈറ്റ് പ്രസിഡന്റ് സൈജൻ സ്റ്റീഫന് പുസ്തകം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.

ജോണി പാറത്തലയ്ക്കലും കുടുംബവും പങ്കെടുത്തു. മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്, റവ.ഡോ.ജോർജ് താനത്തുപറമ്പിൽ, ജയ്ഹിന്ദ് ലൈബ്രറി പ്രസിഡന്റ് കെ.സി.സുരേന്ദ്രൻ, ഷിബിലി സാഹിബ്, ഡോ.സോണി രാജു തുറയ്ക്കൽ, അഡ്വ.എ.ജെ.വിൽസൺ , ലയൺസ് ക്ലബ് അം​ഗങ്ങളായ ബോബി ജോർജ്, റോയി ലൂക്ക്, റെജി, ബൈജു, ബാബു.കെ.ജോർജ് എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *