തൊടുപുഴ: സ്മിത മെമ്മോറിയൽ ഹോസ്പിറ്റലിൽ ലോക ഹൃദയ ദിനാചരണം 29ന് നടത്തും. രാവിലെ 11ന് ഡോ. പ്രവീണിന്റെ നേതൃത്വത്തിൽ ഫ്ലാഷ് മോബ് ആശുപത്രി അങ്കണത്തിൽ നടക്കും. 11.20ന് ദിനാചരണം ഡോ. മാത്യു കുഴൽനാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്യും. തുടർന്ന് ബൈക്ക് റാലി നടത്തും. സിനിമാ താരം നിശാന്ത് സാഗർ ഹെൽമെറ്റ് കൈമാറും. സി.ഇ.ഒ നിഹാജ്.ജി.മുഹമ്മദ്, മെഡിക്കൽ ഡയറക്ടർ ഡോ.സണ്ണി ഈപ്പൻ തുടങ്ങിയവർ പ്രസംഗിക്കും.