Timely news thodupuzha

logo

നവകേരള സദസ്; കോൺഗ്രസ് പ്രവർത്തകരെ ആവശ്യമില്ലാതെ കരുതൽ തടങ്കലിലാക്കുകയാണെന്ന് വി.ഡി സതീശൻ

തിരുവനന്തപുരം: നവകേരള സദസിൻറ പേരിൽ സി.പി.എം ആക്രമണം അഴിച്ചു വിടുന്നെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. കോൺഗ്രസ് പ്രവർത്തകരെ ആവശ്യമില്ലാതെയാണ് കരുതൽ തടങ്കലിലാക്കുകയാണെന്നും മുഖ്യമന്ത്രി അക്രമത്തിന് ആഹ്വാനം ചെയ്യുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി.

മുഖ്യമന്ത്രിക്ക് അകമ്പടി പോവുന്നത് ആയുധമേന്തിയ ഡി.വൈ.എഫ്.ഐ പ്രവർത്തകരാണെന്നും കറുപ്പു കണ്ടാൽ മുഖ്യമന്ത്രിക്ക് കലിയാണെന്നും അദ്ദേഹം പറഞ്ഞു.

ക്ഷേമപെൻഷൻ കുടിശിക വന്നത് സർക്കാരിൻറെ കൈയിലിരുപ്പു കൊണ്ടാണ്. സംസ്ഥാനത്ത് നാളികേര സംഭരണം സ്‌തംഭനത്തിലാണ. സംസ്ഥാനത്ത് ആത്മഹത്യ ചെയ്‌തത്‌ നാല് കർഷകരാണെന്നും സതീശൻ ചൂണ്ടിക്കാട്ടി.

Leave a Comment

Your email address will not be published. Required fields are marked *