Timely news thodupuzha

നവകേരള സദസ് കോഴിക്കോട് പൂർത്തിയായി, 45,897 നിവേദനങ്ങൾ ലഭിച്ചു

കോഴിക്കോട്: മുഖ്യമന്ത്രിയും മറ്റ് മന്ത്രിമാരും കൂടി നടത്തുന്ന നവകേരള സദസ് കോഴിക്കോട് പൂർത്തിയായി. മൂന്നുദിവസങ്ങളിലായി 12 വേദികളിൽ 13 നിയോജക മണ്ഡലങ്ങളിലായിട്ടായിരുന്നു പര്യടനം.

തിങ്കളാഴ്ച മലപ്പുറം ജില്ലയിലാണ് പരിപാടി. മൂന്നു ദിവസത്തെ നവകേരള സദസ് അവസാനിച്ചപ്പോൾ 13 നിയമസഭാ മണ്ഡലങ്ങളിൽ നിന്നായി 45,897 നിവേദനങ്ങളാണ് ലഭിച്ചത്.

ആദ്യദിനം 14,854 നിവേദനവും രണ്ടും മൂന്നും ദിനങ്ങളിലായി 31,045 നിവേദങ്ങളും ലഭിച്ചു. എല്ലായിടത്തും ഭിന്നശേഷിക്കാർ , വയോജനങ്ങൾ, സ്ത്രീകൾ എന്നിവർക്കായി പ്രത്യേകം കൗണ്ടറുകൾ ഒരുക്കിയിരുന്നു. ഓരോ വേദിയിലും പരിപാടി തുടങ്ങുന്നതിൻറെ മൂന്നു മണിക്കൂർ മുന്നേ നിവേദനം സ്വീകരിച്ചു തുടങ്ങി.

Leave a Comment

Your email address will not be published. Required fields are marked *