Timely news thodupuzha

മുംബൈ ലോകമാന്യ തിലക് സ്റ്റേഷനിൽ തീപിടിത്തം

മുംബൈ: ലോകമാന്യ തിലക് ടെർമിനസ് സ്റ്റേഷനിലുണ്ടായ തീ പിടിത്തം പരിഭ്രാന്തി പരത്തി. സ്റ്റേഷനിലെ പ്ലാറ്റ്ഫോം നമ്പർ ഒന്നിലുള്ള ജൻ ആധാർ കാന്‍റീനിൽ നിന്നുമാണ് ഉച്ച കഴിഞ്ഞ് 2.45ഓടെ തീ പടർന്നത്.

പിന്നീട് സ്‌റ്റേഷനിലെ ബുക്കിംഗ്, കാത്തിരിപ്പ് ഹാളുകളിലും തീ പടർന്നതായാണ് റിപ്പോർട്ട്. ആളപായമില്ല, ആർക്കും പരുക്കേറ്റിട്ടുമില്ല. തീ പിടിത്തത്തിന്‍റെ സാഹചര്യത്തിൽ സ്റ്റേഷനിൽ നിന്ന് യാത്രക്കാരെ ഒഴിപ്പിച്ചതായും അഗ്നിശമന സേനയുടെ വാഹനങ്ങൾ സ്ഥലത്തെത്തി തീ അണച്ചതായും അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *