Timely news thodupuzha

logo

ഉത്തരവ് സ്റ്റേ ചെയ്തതിൻറെ കാരണമെന്തെന്ന് അറിയില്ല, അധികാരമുണ്ടെങ്കിൽ താൻ നടപ്പാക്കും; ഗവർണർ

ന്യൂഡൽഹി: കേരള സർവ്വകലാശാല സെനറ്റിലേക്ക് വിദ്യാർഥികളെ നാമനിർദേശം ചെയ്ത ഉത്തരവ് സ്റ്റേ ചെയ്ത ഹൈക്കോടതി നടപടിയിൽ പ്രതികരിച്ച് ആരിഫ് മുഹമ്മദ് ഖാൻ. ഗവർണർ നോമിനേറ്റ് ചെയ്ത നാലു കുട്ടികളുടെ ഉത്തരവാണ് കോടതി സ്റ്റേ ചെയ്തത്. അതിൻറെ കാരണമെന്തെന്ന് അറിയില്ലെന്നും അധികാരമുണ്ടെങ്കിൽ താൻ അതു വിവേചന അധികാരം ഉപയോഗിച്ച് നടപ്പാക്കുമെന്നും ഗവർണർ കൂട്ടിച്ചേർത്തു.

മാത്രമല്ല, ബിജെപിയും ആർഎസ്എസും നൽകിയ പേരുകളാണ് നിർദേശിച്ചതെന്ന വിമർശനത്തിനും ഗവർണർ മറുപടി നൽകി. നിിയമം തനിക്ക് അധികാരം നൽകുന്നുണ്ടെങ്കിൽ താൻ അത് ഉപയോഗിക്കും. എന്തുകൊണ്ടാണ് അവരെ തെരഞ്ഞെടുത്തതെന്ന് ആരെയും ബോധിപ്പിക്കേണ്ട ആവശ്യമില്ലെന്നും ഗവർണർ പറഞ്ഞു.

ചെവ്വാഴ്ചയാണ് കേരള സർവ്വകലാശാലകളിലെ സൈനറ്റിലേക്ക് നാമനിർദേശം ചെയ്തിരുന്ന വിദ്യാർഥികളുടെ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തത്. യോഗ്യതയുള്ളവരുണ്ടായിട്ടും മറ്റ് കുട്ടികളെ നിർദേശിച്ചെന്നാണ് ആരോപണം. കേരള സർവകലാശാല യുവജനോത്സവത്തിൽ കലാപ്രതിഭയായിരുന്ന നന്ദകിഷോർ, ഓൾ ഇന്ത്യ ഇൻറർ യൂണിവേഴ്സിറ്റി ചാംപ്യൻഷിപ്പിൽ വടംവലിയിൽ വെഭ്കലം നേടിയ പി.എസ്.അവന്ത് സെൻ എന്നിവർ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നടപടി.

Leave a Comment

Your email address will not be published. Required fields are marked *