തൊടുപുഴ: മുട്ടം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പിൽ വിജയിച്ച കേരള കോൺഗ്രസ് അംഗങ്ങളായ ജെയ്ൻ മ്ലാക്കുഴി, റ്റി. എച്ച് ഈസ, പ്രിൻസി സോയി, ഷീല സജീവൻ എന്നിവർ പാർട്ടി ചെയർമാൻ പി.ജെ ജോസഫിനെ പാലത്തിനാൽ തറവാട്ടിലെത്തി നന്ദി അറിയിച്ചു. കേരള കോൺഗ്രസ് പാർട്ടിക്ക് മുട്ടം മണ്ഡലത്തിൽ ശക്തമായ നേതൃത്വം കൊടുക്കുന്ന കേരള കോൺഗ്രസ് മുട്ടം മണ്ഡലം പ്രസിഡണ്ട് അഗസ്റ്റിൻ കള്ളിക്കാട്ട്, സംസ്ഥാന കമ്മിറ്റിയംഗം കെ.എ പരീത്, തുടങ്ങനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ട് സിബി ജോസ്, പാർട്ടിയുടെ മുട്ടത്തെ സീനിയർ നേതാവായ ബേബി ചൂരപൊയ്കയിൽ, മുട്ടം ഗ്രാമപഞ്ചായത്ത് മെമ്പർ മാത്യു പാലംപറമ്പിൽ, തുടങ്ങനാട് സർവീസ് സഹകരണ ബാങ്ക് ഡയറക്ടർ ബോർഡ് അംഗം രഞ്ജിത്ത് മനപ്പുറത്ത് എന്നിവരും ഉണ്ടായിരുന്നു
മുട്ടം സർവീസ് സഹകരണ ബാങ്ക് തിരഞ്ഞെടുപ്പ്; ജേതാക്കൾ പി.ജെ ജോസഫിനെ വീട്ടിലെത്തി ആദരിച്ചു






