Timely news thodupuzha

കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണത്തിൽ വർധന. ആരോഗ്യമന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഞായറാഴ്ച മാത്രം 227 അധിക കേസുകൾ സ്ഥിരീകരിച്ചതായാണ് റിപ്പോർട്ട്.

ഒരു കോവിഡ് മരണവും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇതോടെ ഈ മാസം കേരളത്തിൽ കോവിഡ് ബാധിച്ചു മരിച്ചവരുടെ എണ്ണം 10 ആയി. രാജ്യത്ത് ആക്‌ടീവ് കേസുകൾ 1828 ആയി ഉയർന്നിട്ടുണ്ട്. ഇതിൽ കേരളത്തിൽ മാത്രം 1634 കേസുകളുണ്ട്.

തമിഴ്നാട്ടിൽ 15 കേസുകളാണ് അധികമായി റിപ്പോർട്ട് ചെയ്തത്. കർണാടകയിൽ 60 ആക്‌ടീവ് കേസുകളും. ഇതിൽ രണ്ട് കേസുകളാണ് ഇന്നലെ അധികമായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ഗോവയിൽ രണ്ടു കേസുകളും ഗുജറാത്തിൽ ഒരു കേസുമാണ് അധികമായി റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *