Timely news thodupuzha

നാദസ്വരത്തിൽ വിസ്മയം തീർത്ത് വിനായക്

കൊല്ലം: എച്ച്.എസ്.എസ് വിഭാഗം നാദസ്വര മത്സരത്തിൽ തുടർച്ചയായി രണ്ടാം വർഷവും ഒന്നാം സ്ഥാനവുംഎ ഗ്രേഡും കരസ്ഥമാക്കി ഇടുക്കി ജില്ലയുടെ അഭിമാനമായി വിനായക് എം.എസ്. തൊടുപുഴ മണക്കാട് എൻ.എസ്.എസ്.എച്ച്.എസ്.എസിലെ പ്ലസ്ടുകൊമേഴ്സ് വിദ്യാർത്ഥിയായ വിനായക്, തൊടുപുഴ മധുവിലാസത്തിൽ സുനിയുടെയും വിനിതയുടെയും മകനാണ്.

വിനായകിന്റെ ആദ്യ ഗുരു നാദസ്വര വിദ്വാനായ പിതാവു തന്നെയാണ്. അഞ്ചാം ക്ലാസിൽ നാദസ്വരം പഠിച്ചു തുടങ്ങിയ വിനായക് നിലവിൽ ഗുരുകാഞ്ചികാമകോടി മഠം ആസ്ഥാനവിദ്വാൻ നാദശ്രീ വൈക്കം ഷാജിയുടെ ശിഷ്യനാണ്. മൂന്നാം വർഷമാണ് സംസ്ഥാന കലോത്സവത്തിൽ വിനായക് മത്സരത്തിനെത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *