Timely news thodupuzha

logo

ദേശീയ ഉപഭോക്ത്യ അവകാശ ദിനത്തിന്റെ ഇടുക്കി ജില്ലാതല ഉദ്ഘാടനം നടന്നു

ഇടുക്കി: ദേശീയ ഉപഭോകൃത അവകാശ ദിനവുമായി ബന്ധപ്പെട്ട് സ്കൂൾ വിദ്യാർത്ഥികൾക്ക് ഉപഭോക്ത്യ സംരക്ഷണ നിയമങ്ങളെ കുറിച്ചും , ഉപഭോക്താവിന്റെ അവകാശങ്ങളെ കുറിച്ചും ബോധവത്കരണം നൽകുന്നതിന്റെ ഭാഗമായണ് ഉപഭോക്തൃ ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചത്.

പഴയരിക്കണ്ടം സെന്റ്. സെബാസ്റ്റ്യൻ ചർച്ച് പാരീഷ് ഹാളിൽ നടന്ന പരിപാടി ഇടുക്കി ജില്ലാ കളക്ടർ ഷബാ ജോർജ്ജ് ഉദ്ഘാടനം ചെയ്തു. കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് വക്കച്ചൻ വയലിൽ അധ്യക്ഷത വഹിച്ചു.

അഡ്വ. സി.കെ ബാബു മുഖ്യപ്രഭാഷണം നടത്തി. ആശംസ അറിയിച്ച് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് രാജേശ്വരി രാജൻ, ജില്ല സപ്ലൈ ഓഫിസർ, ലീല കൃഷ്ണൻ വി.പി, പഴയരിക്കണ്ടം സെന്റ്. സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാ. ജോസഫ് അക്കൂറ്റ്, പഴയരിക്കണ്ടം ഗവൺമെന്റ് ഹൈസ്കൂൾ പി.റ്റി.എ പ്രസിഡന്റ് ജയൻ എ.ജെ, എം.എം മനോഹരൻ, താലൂക്ക് സപ്ലെ ഓഫീസർ ഷിജു കെ തങ്കച്ചൻ എന്നിവർ സംസാരിച്ചു.
നിരവധി വിദ്യാർത്ഥികളും പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *