Timely news thodupuzha

മാങ്കൂട്ടത്തിൻറെ അറസ്റ്റ്, യൂത്ത് കോൺഗ്രസിൻറെ സെക്രട്ടറിയേറ്റ് മാർച്ചിൽ സംഘർഷം

തിരുവനന്തപുരം: സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിൻറെ അറസ്റ്റിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസിൻറെ സെക്രട്ടറിയേറ്റ് മാർച്ച്. കോൺഗ്രസ് മുൻ അധ്യക്ഷൻ ഷാഫി പറമ്പിലാണ് മാർച്ച് ഉദ്ഘാടനം ചെയ്തത്.

മുദ്രാവാക്യ വിളികളുമായെത്തിയ പ്രവർത്തകർ ബാരിക്കേഡ് മറികടക്കാൻ ശ്രമിച്ചതോടെ പൊലീസുമായി ഉന്തും തള്ളുമുണ്ടായി. ഇതോടെ രണ്ടു തവണ പൊലീസ് ജലപീരങ്കി പ്ര‍യോഗിച്ചു.

ഷാഫി മടങ്ങിയതിനു പിന്നാലെയാണ് പ്രവർത്തകർ ബാരിക്കേഡിന് അടുത്തേക്ക് നീങ്ങി പ്രകോപനം സൃഷ്ടിച്ചത്. പ്രതിഷേധം കണക്കിലെടുത്ത് കഴിഞ്ഞ തവണത്തെക്കാൾ കൂടുതൽ പൊലീസിനെ നിയോഗിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *