Timely news thodupuzha

logo

കീരംപാറയിൽ ജനങ്ങൾക്ക് ഭീഷണിയായി മലയണ്ണാനും കുരങ്ങനും

കോതമംഗലം: കീരംപാറ പഞ്ചായത്തിൽ കാട്ടാനകൾക്ക് പുറമേ കുരങ്ങും, മലയണ്ണാനും സ്ഥിരം ശല്യക്കാരാകുന്നു. വനാതിർത്തിയോട് ചേർന്നുകിടക്കുന്ന പ്രദേശങ്ങളിലാണ് കുരങ്ങുകളുടേയും മലയണ്ണാനുകളുടേയും ആക്രമണം വർധിച്ചത്.

മലയണ്ണാൻ തെങ്ങുകളിലാണ് വിഹരിക്കുന്നത്. തേങ്ങ മുപ്പെത്താറാകുമ്പോഴേക്കും മലയണ്ണാൻ തീറ്റയാക്കും. സദാ സമയവും മലയണ്ണാനുകളെ തെങ്ങുകളിൽ കാണാം.

ഇനി മൂപ്പെത്തി താഴെ വീഴുന്ന തേങ്ങകൾ കാട്ടുപന്നികളും അകത്താക്കുന്ന ഗതികേടിലാണിവിടെ.വീട്ടാവശ്യത്തിനുള്ള തേങ്ങ പോലും ലഭിക്കുന്നില്ലെന്ന് പ്രദേശവാസികൾ പറഞ്ഞു.

കുരങ്ങുകൾ വീടുകൾക്കുള്ളിൽവരെ എത്തുന്നു. എന്ത് കണ്ടാലും കുരങ്ങുകൾ തട്ടിയെടുക്കും. പഴവർഗങ്ങളെല്ലാം ഇവ നശിപ്പിക്കുകയാണ്. ആനകൾ മൂലമുള്ള ദുരിതത്തിന് പുറമേയാണ് മറ്റ് ചെറു വന്യമൃഗങ്ങളും കീരംപാറക്കാരെ പൊറുതിമുട്ടിക്കുന്നത്.

വലിയ നഷ്ടമാണ് കർഷക ർക്കും മറ്റുള്ളവർക്കുമുണ്ടാകു ന്നത്. മലയണ്ണാനും കുരങ്ങും കാട്ടുപന്നിയും കൃഷിയിടങ്ങളിലും പുരയിടങ്ങളിലും യഥേഷ്ടം വിഹരിക്കുകയാണ്.

തേങ്ങ വില്‌പന നടത്തിയി രുന്ന കർഷകർക്ക് വീട്ടാവശ്യ ത്തിനുളളതുപോലും കിട്ടുന്നില്ല. പഴവർഗ കൃഷിയുടെ അവസ്ഥയും സമാനമാണ്. കർഷകർക്ക് നഷ്ടപ്പെടുന്ന ഉത്പന്നങ്ങളുടെ അടിസ്ഥാനത്തിൽ നഷ്ടപരിഹാരം ലഭ്യമാ ക്കാൻ നടപടി വേണമെന്നും വന്യമൃഗങ്ങളെ പ്രദേശത്ത് നിന്ന് നീക്കം ചെയ്യാൻ നടപടി വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *