Timely news thodupuzha

logo

ഞാൻ വിമർശിക്കുകയായിരുന്നില്ല, ആർക്കെങ്കിലും ആത്മവിമർശനത്തിനു വഴിയൊരുക്കിയാൽ അത്രയും നല്ലത്; എം.റ്റി

കോഴിക്കോട്: മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തി നടത്തിയ രൂക്ഷമായ രാഷ്ട്രീയ വിമർശനത്തിൽ വിശദീകരണവുമായിഎം.റ്റി വാസുദേവൻ നായർ. സാഹിത്യകാരൻ എൻ.ഇ സുധീർ തൻറെ ഫെയ്സ്ബുക് പോസ്റ്റിലാണ് എം.റ്റിയുടെ വിശദീകരണം പുറത്തുവിട്ടത്.

‘ഞാൻ വിമർശിക്കുകയായിരുന്നില്ല, ആർക്കെങ്കിലും ആത്മവിമർശനത്തിനു വഴിയൊരുക്കിയാൽ അത്രയും നല്ലത്‘ എന്നായിരുന്നു എം.റ്റിയുടെ വിശദീകരണം.

അധികാരമെന്നാൽ ജനസേവനത്തിന് കിട്ടുന്ന മെച്ചപ്പെട്ട ഒരവസരമാണെന്ന സിദ്ധാന്തത്തെ പണ്ടെന്നോ നമ്മൾ കുഴിവെട്ടി മൂടിയെന്ന് എംടി തുറന്നടിച്ചിരുന്നു.

ഭരണാധികാരി എറിഞ്ഞു കൊടുക്കുന്ന ഔദാര്യത്തുണ്ടുകളല്ല സ്വതന്ത്രം, അധികാരമെന്നാൽ ആധിപത്യമോ സർവാധിപത്യമോ ആയി മാറി രാഷ്ട്രീയത്തിലെ മൂല്യച്ചുതിയെ പറ്റി കേൾക്കാൻ തുടങ്ങിയിട്ട് വളരെ കാലമായി.

എന്തുകൊണ്ടെന്ന സംവാദങ്ങൾക്ക് പലപ്പോഴും അർഹിക്കുന്ന വ്യക്തികളുടെ അഭാവമെന്ന ഒഴുക്കൻ മറുപടികൊണ്ട് തൃപ്തിപ്പെടുത്തേണ്ടി വരുന്നെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ സാന്നിധ്യത്തിൽ കേരള ലിറ്ററേച്ചർ ഫെസ്റ്റിവൽ വേദയിലായിരുന്നു എം.ടിയുടെ വിമർശനം.

Leave a Comment

Your email address will not be published. Required fields are marked *