Timely news thodupuzha

തിരൂരങ്ങാടിയിൽ സെവൻസ് കാണാനടി, വൻ ദുരന്തം ഒഴിവായി

മലപ്പുറം: തിരൂരങ്ങാടിയിൽ സെവൻസ് ഫുട്ബോൾ മത്സരം കാണാൻ സ്റ്റേഡിയത്തിന്‍റെ ഗേറ്റ് തള്ളി തകർത്ത് അകത്ത് കയറി കാണികൾ. കഴിഞ്ഞ ദിവസം രാത്രി ഒമ്പതിന് തിരൂരങ്ങാടി ഗവ. ഹൈസ്‌കൂൾ മൈതാനത്താണ് സംഭവം.

തിരൂരങ്ങാടി സ്പോർട്സ് അക്കാദമി സംഘടിപ്പിച്ച അഖിലേന്ത്യാ സെവൻസിന്‍റെ ക്വാർട്ടർ പോരാട്ടത്തിനായി ടിക്കറ്റ് കിട്ടാതെ വന്നതോടെയാണ് കാണികൾ സ്റ്റേഡിയത്തിലേക്ക് ഇരച്ചു കയറാൻ ശ്രമിച്ചത്. പിന്നാലെയാണ് ​ഗെയ്റ്റ് തകർന്നത്.

ഫിഫ മഞ്ചേരി- ബെയ്സ് പെരുമ്പാവൂർ ടീമുകൾ തമ്മിലായിരുന്നു പോരാട്ടം. ക്വാർട്ടർഫൈനൽ മത്സരം കാണാൻ തിക്കും തിരക്കും കൂടിയതോടെ ടിക്കറ്റ് വിൽപ്പന വേഗത്തിൽ കഴിഞ്ഞു.

ടിക്കറ്റ് വിതരം തുടങ്ങിയപ്പോഴും വൻ ജനക്കൂട്ടം എത്തിയിരുന്നു. എന്നാൽ കളി തുടങ്ങുന്നതിനു മുൻപുതന്നെ ഗാലറി നിറഞ്ഞതോടെ സംഘാടകർ മൈതാനത്തിലേക്കുള്ള ഗേറ്റ്പൂട്ടി.

ഇതോടെ ടിക്കറ്റ് കിട്ടാതെ നൂറുകണക്കിന് ആരാധകർ നിരാശരായി. ഒടുവിൽ കളിതുടങ്ങുന്നതിന് മുമ്പായി ഇവർ ഗേറ്റ്‌ തള്ളിത്തുറന്ന്‌ അകത്തേക്ക്‌ പ്രവേശിക്കുകയുമായിരുന്നു.

ആൾക്കൂട്ടം ഇരച്ച് കയറിയതോടെ ഗേറ്റ് തകർന്നു. സംഘാടകർക്ക്‌ നിയന്ത്രിക്കാനാകാത്തവിധമാണ്‌ കാണികൾ ഇടിച്ചുകയറിയത്‌. വലിയ ദുരന്തമാണ് ഒഴിവായത്.

Leave a Comment

Your email address will not be published. Required fields are marked *