കൊച്ചി: കെ – ഫോൺ പദ്ധതിയിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഹൈക്കോടതിയെ സമീപിച്ചു. പദ്ധതിയിൽ അഴിമതിയുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി സമർപ്പിച്ചിരിക്കുന്നത്.
ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തിങ്കളാഴ്ച ഹർജി പരിഗണിക്കും. പദ്ധതിയിൽ വ്യാപക അഴിമതി നടന്നിട്ടുണ്ടെന്നും കരാറുകളിലടക്കം അഴിമതിയുണ്ടെന്നും ഹർജിയിൽ പറയുന്നു. ശാസ്ത്രീയമായി എങ്ങനെ അഴിമതി നടത്തണമെന്നതിന്‍റെ വലിയ ഉദാഹരണമാണ് കെ-ഫോണെന്നും സതീശൻ ചൂണ്ടിക്കാട്ടുന്നു.