Timely news thodupuzha

logo

പോസ്റ്റ് ഓഫീസ് വഴി വിദേശത്തു നിന്ന് ലഹരി ഇറക്കുമതി, കൊച്ചിയിൽ അഞ്ച് പേർ കസ്റ്റഡിയിൽ

കൊച്ചി: വിദേശത്തു നിന്ന് പോസ്റ്റ് ഓഫീസ് വഴി ലഹരി ഇറക്കുമതി നടത്തിയ അഞ്ച് പേർ പിടിയിൽ. ചിറ്റൂർ റോഡിലുള്ള വിദേശ പോസ്റ്റലുകൾ കൈകാര്യം ചെയ്യുന്ന പോസ്റ്റ് ഓഫീസ് വഴിയാണ് ലഹരി ഇറക്കുമതി നടത്തിയത്.

ആലുവ സ്വദേശിയായ ശരത്ത്, കാക്കനാട് സ്വദേശികളായ ഷാരോൺ, എബിൻ എന്നിവരുടെ പേരിലാണ് പാഴ്സൽ വന്നത്. നർക്കോട്ടിക് കൺട്രേൾ ബ്യൂറോയാണ് ലഹരിക്കടത്ത് സംഘത്തെ അറസ്റ്റ് ചെയ്തത്. പാഴ്സൽ പരിശോധനയിൽ സ്റ്റാമ്പ് രൂപത്തിലുള്ള ലഹരി പദാർഥം കണ്ടെത്തുകയായിരുന്നു.

തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മൂന്നൂറ് ലഹരി സ്റ്റാമ്പുകളാണ് ഇവരിൽ നിന്ന് പിടികൂടിയത്. ജർമനിയിലടക്കമുള്ള വിദേശ രാജ്യങ്ങളിൽ നിന്നാണ് പോസ്റ്റൽ വഴി ലഹരി ഇറക്കുമതി ചെയ്തിരുന്നത്.

Leave a Comment

Your email address will not be published. Required fields are marked *