Timely news thodupuzha

logo

സ്‌പാനിഷ് സൂപ്പര്‍ കപ്പ്; ബാഴ്‌സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്

റിയാദ്‌: സ്‌പാനിഷ് സൂപ്പര്‍ കപ്പ് ഫൈനലില്‍ ബാഴ്‌സലോണയെ തകര്‍ത്ത് റയല്‍ മാഡ്രിഡ്. ഒന്നിനെതിരെ നാല് ഗോളുകള്‍ക്കാണ് റയലിന്‍റെ വിജയം. വിനീഷ്യസ് ജൂനിയറിന്‍റെ തകര്‍പ്പന്‍ ഹാട്രിക്കാണ് റയലിനെ വിജയത്തില്‍ എത്തിച്ചത്. ആദ്യ പകുതിയില്‍ തന്നെ വിനീഷ്യസ് ഹാട്രിക്ക് നേടിയിരുന്നു.

മത്സരം 10 മിനിറ്റിലെത്തുമ്പോഴേക്കും റയൽ മാഡ്രിഡ് രണ്ട് ​ഗോളിന് മുന്നിലെത്തി. ഏഴാം മിനിറ്റിലും 10ആം മിനിറ്റിലും വിനീഷ്യസ് ജൂനിയറാണ് ​ഗോൾവല ചലിപ്പിച്ചത്.

മത്സരത്തിൽ ബാഴ്‌സലോണയുടെ ഏക ​ഗോൾ 33ആം മിനിറ്റിൽ വന്നു. റോബർട്ട് ലെവൻഡോവ്‌സ്‌കിയാണ് ബാഴ്‌സയ്ക്കായി ​ഗോൾ നേടിയത്. എന്നാൽ 38ആം മിനിറ്റിൽ പെനാൽറ്റിയിലൂടെ റയൽ വീണ്ടും മുന്നിലെത്തി.

മൂന്നാം ​ഗോളിലൂടെ വിനീഷ്യസ് ജൂനിയർ തന്റെ ഹാട്രിക് പൂർത്തിയാക്കി. 64ആം മിനിറ്റില്‍ വിനീഷ്യസിന്‍റെ കട്ട് ബാക്കിലൂടെ റോഡ്രിഗോയുടെ ഗോളില്‍ റയല്‍ മാഡ്രിഡ് ഗോള്‍ പട്ടിക പൂര്‍ത്തിയാക്കി. വിജയത്തോടെ 13ആം സ്‌പാനീഷ് സൂപ്പര്‍ കപ്പാണ് റയല്‍ മാഡ്രിഡ് സ്വന്തമാക്കിയത്. ബാഴ്‌സയ്‌ക്ക്‌ 14 സൂപ്പർകപ്പ്‌ ആണുള്ളത്‌.

Leave a Comment

Your email address will not be published. Required fields are marked *