Timely news thodupuzha

തൃശൂരിൽ കാർ പാറമടയിലേക്ക് മറിഞ്ഞ് അപകടം; 3 പേർക്ക് ദാരുണാന്ത്യം

തൃശൂർ: കുഴിക്കാട്ടുശേരിയിൽ കാർ പാറമടയിലേക്ക് മറിഞ്ഞ് മൂന്ന് പേർ മരിച്ചു. കൊമ്പിടിഞ്ഞാമക്കൽ സ്വദേശികളായ മൂത്തേടത്ത് ശ്യാം, പുന്നേലി പറമ്പിൽ ജോർജ്, പടിഞ്ഞാറേ പുത്തൻചിറ താക്കോൽക്കാരൻ ടിറ്റോ എന്നിവരാണ് മരിച്ചത്.

മാള കുഴിക്കാട്ടുശേരി വരദനാട് ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയാണ് അപകടം നടന്നത്. നിയന്ത്രണം വിട്ട കാർ കൈവരി തകർത്ത് പാറമടയിലേക്ക് വീഴുകയായിരുന്നു. എതിരെ വന്ന ബൈക്ക് യാത്രക്കാരാണ് അപകടം കണ്ടത്.

ഉടൻ തന്നെ പൊലീസിലും ഫയർ ഫോഴ്സിലും വിവരമറിയിച്ചു. 40 അടിയോളം താഴ്ചയുള്ള പാറമടയിലേക്കാണ് കാർ വീണത്. സ്കൂബ ഡൈവേഴ്സ് എത്തിയാണ് മൃതദേഹം പുറത്തെടുത്തത്.

Leave a Comment

Your email address will not be published. Required fields are marked *