ന്യൂഡല്‍ഹി: രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഇന്ന് നാഗാലാന്റിൽ പര്യടനം നടത്തും. രാവിലെ കൊഹിമയിലെ വിശ്വേമയിൽ നിന്ന് യാത്ര ആരംഭിക്കും.
കൊഹിമ വാർ സെമിത്തേരിയിൽ രാഹുൽ ഗാന്ധി പുഷ്പാർച്ചന നടത്തും. നമുക്ക് സ്‌നേഹം കൊണ്ട് സംവദിക്കാം. പൂര്‍ണ്ണമായ അവകാശത്തോടെ നീതി സ്വീകരിക്കാം. ഇന്‍ഡ്യയില്‍ ചേരുക. നീതി യാത്രയുടെ ലക്ഷ്യം ഉറപ്പാണ്, ഉറച്ചതാണ്! രാഹുല്‍ ഗാന്ധി ഫേസ്ബുക്കില്‍ കുറിച്ചു.
ഫുൽബാരിയിലും വോഖയിലും ജനങ്ങളെ രാഹുൽ അഭിസംബോധന ചെയ്യും. രണ്ട് ദിവസങ്ങളിലായി 5 ജില്ലകളിലൂടെ യാത്ര സഞ്ചരിക്കും. ഇന്നലെ നാഗ ഹോഹോ സംഘം രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി.
2015 ഓഗസ്റ്റ് മൂന്നിന് കേന്ദ്ര സർക്കാരും നാഷണൽ സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാൻഡും ഒപ്പുവെച്ച കരാർ നടപ്പാക്കാത്തതിൽ രാഹുൽ ഗാന്ധിക്ക് നിവേദനം കൈമാറി. വിഷയം പാർലമെൻറിൽ ഉന്നയിക്കണമെന്ന് സംഘം രാഹുൽ ഗാന്ധിയോട് ആവശ്യപ്പെട്ടു.