Timely news thodupuzha

ചെറുകിട വ്യാപാര മേഖലയെ ദ്രോഹിക്കുന്ന നിലപാട് തിരുത്തണമെന്ന് വ്യാപാരി ക്ലബ് 38

തൊടുപുഴ: കേരളത്തിൽ സ്വയം തൊഴിൽ കണ്ടെത്തി ഉപജീവനം നടത്തുകയും അനേക ലക്ഷങ്ങൾക്ക് തൊഴിൽ കൊടുക്കുകയും ചെയ്യുന്ന ഒരു വിഭാഗമാണ് ചെറുകിട വ്യാപാരികൾ.

ചെറുകുട വ്യാപാര മേഖല ഇന്ന് കുത്തകളുടെ കൈകളിലാണ്. പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന ചെറുകിട വ്യാപാരമേഖലയെ വീണ്ടും കൂടുതൽ പ്രതിസന്ധിയിൽ ആക്കുന്ന നടപടി തിരുത്തണമെന്ന് വ്യാപാരി ക്ലബ് 38 പ്രഥമ സെക്രട്ടറിയേറ്റ് യോഗം അധികാരികളോട് ആവശ്യപ്പെട്ടു

സംസ്ഥാനത്ത് വ്യാപാരമേളകൾ നടത്തുന്ന ഒരു ലോബി തന്നെ ഇന്ന് നിലവിലുണ്ട് മാഫിയകളെ സഹായിക്കും വിധം തുച്ഛമായ തുകയ്ക്ക് മുൻസിപ്പൽ മൈതാനം വിട്ടു നൽകിയത് ചെറുകിട വ്യാപാരികളെ വീണ്ടും തിരിച്ച് വരാൻ ആവാത്ത വിധം പ്രതിസന്ധിയിൽ ആകുമെന്ന് നഗരസഭ അധികാരികൾ തിരിച്ചറിയണം പേയാൻ പാർക്കിൽ നിന്നും നല്ല വരുമാനം ഉണ്ടായിരുന്നത് മേളക്കാർക്ക് നൽകുക വഴി നഗരസഭയ്ക്കും നഷ്ടമാണ് ഉണ്ടാവുന്നത്.

ഇത്തരം മേളകളെ സഹായിക്കരുതെന്നും ആവശ്യപ്പെട്ടു. ഓരോ ഫെസ്റ്റിവൽ സീസൺ വരുമ്പോഴും ചെറുകിട വ്യാപാര മേഖല വളരെ പ്രതീക്ഷയോടെ കാത്തിരിക്കും പക്ഷേ ഫലമോ നിലവാരമില്ലാത്ത കുറഞ്ഞ സാധനങ്ങൾ വാങ്ങി വലിയ മാർജിൻ എടുത്ത് ജനങ്ങളെ കബളിപ്പിക്കുന്ന രീതിയിൽ പരസ്യവും ചെയ്തു ഈ മേളക്കാർ വിറ്റഴിക്കുന്നു.

ഇവിടെ ചെറുകിട വ്യാപാരികൾ വലിയ വാടകയും നൽകി ജിഎസ്ടിയും അടക്കം വിവിധ ലൈസൻസുകൾ എടുത്ത് തൊഴിൽകരവും സ്റ്റാഫിന്റ ശമ്പളവും കൊടുത്ത് സീസൺ കച്ചവടം കാത്തിരിക്കുന്ന ചെറുകിട വ്യാപാരികൾ കഷ്ടത്തിലാകുന്നു.

ഇത്തരം മാഫിയകൾക്ക് ഇനി നഗരസഭ മൈതാനം വിട്ടു നൽകരുതെന്നും അതുപോലെ നഗരസഭാ പരിധിക്കുള്ളിൽ സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് നടത്തുന്ന മേളകൾക്ക് ലൈസൻസ് നൽകരുതെന്നും ഇനിയും ഈ വിവേചനം നഗരസഭ തിരുത്താൻ തയ്യാറായില്ലെങ്കിൽ ശക്തമായ പ്രക്ഷോഭ പരിപാടികൾക്ക് തുടക്കം കുറിക്കുമെന്ന് വ്യാപാരി ക്ലബ് 38 സെക്രട്ടറിയേറ്റ് യോഗം വിലയിരുത്തി.

പ്രസിഡന്റ് രാജു തരണയിൽ അധ്യക്ഷൻ വഹിച്ച യോഗത്തിൽ നാസർ സൈറ സ്വാഗതം പറഞ്ഞു. ആശംസകൾ അറിയിച്ചുകൊണ്ട് ക്ലബ് സെക്രട്ടറി നവാസ് സി.കെ, മൊബൈൽ ഡീലേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് ശരീഫ്, സർഗ്ഗം ക്ലബ് ട്രഷറർ അനിൽകുമാർ പി.കെ, ക്ലബ്ബ് ഭാരവാഹികളായ ലിജോൺസ് ഹിന്ദുസ്ഥാൻ, സലിം ഫോക്കസ് എന്നിവർ സംസാരിച്ചു.

Leave a Comment

Your email address will not be published. Required fields are marked *