ഉടുമ്പന്നൂർ: സെന്റ് സെബാസ്റ്റ്യൻസ് പള്ളിയിൽ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാൾ 18 മുതൽ 20 വരെ നടക്കും. 18ന് രാവിലെ 6.00ന് വിശുദ്ധ കുർബാന, 6.45ന് കൊടിയേറ്റ്, ലദീഞ്ഞ്, തിരുസ്വരൂപ പ്രതിഷ്ഠ, വിശുദ്ധ കുർബാന, നൊവേന: ഫാ.സ്റ്റാൻലി പുൽപ്രയിൽ. വൈകുന്നേരം 4.45ന് അമ്പ് പ്രദക്ഷിണം, 5.00ന് ലദീഞ്ഞ്, നൊവേന തുടർന്ന് തിരുനാൾ കുർബാന, സന്ദേശം: ഫാ. വർഗീസ് കണ്ണാടൻ. 19ന് രാവിലെ 6.00 നും 6.45നും വിശുദ്ധ കുർബാന, 4.15ന് ലദീഞ്ഞ്, നൊവേന, 4.30ന് തിരുനാൾ കുർബാന: ഫാ. മാത്യു രാമനാട്ട്, സന്ദേശം: ഫാ. അഗസ്റ്റിൻ നിരപ്പേൽ, തുടർന്ന് പ്രദക്ഷിണം ഉടുമ്പന്നൂർ ടൗണിലേക്ക്.
20 ന് രാവിലെ 6.00 നും 7.00 നും വിശുദ്ധ കുർബാന, 10.00 ന് തിരുനാൾ കുർബാന, സന്ദേശം: ഫാ.ജോർജ് മാമ്മൂട്ടിൽ, ഫാ. ജെയിംസ് പറയ്ക്കനാൽ, ഫാ. തോമസ് മക്കോളിൽ, തുടർന്ന് പരിയാരം ഭാഗത്തേക്ക് പ്രദക്ഷിണം എന്നിവയാണ് തിരുക്കർമ്മങ്ങളെന്ന് വികാരി ഫാ. ജോസ് പൊതൂർ, അസി.വികാരി ഫാ. ജോൺസൺ വാമറ്റത്തിൽ എന്നിവർ അറിയിച്ചു.






