Timely news thodupuzha

വണ്ണപ്പുറത്ത് ഓട്ടോറിക്ഷമറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലിരുന്നയാൾ മരിച്ചു

തൊടുപുഴ: വണ്ണപ്പുറത്ത് ഓട്ടോറിക്ഷമറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. മുള്ളരിങ്ങാട് ഐവാതുകുടിയില്‍ കുഞ്ഞുമോന്‍(53) വൈക്കം ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ ചികില്‍സയില്‍ ഇരിക്കേയാണ് മരിച്ചത്.

ശനിയാഴ്ച രാത്രി എട്ടിനായിരുന്നു അപകടം മുള്ളരിങ്ങാടു നിന്ന് വണ്ണപ്പുറത്തിന് ഓട്ടം വരുന്നതിനിടെ കോട്ടപ്പാറ ഇറക്കത്തില്‍ നിന്ന് ചിങ്കല്‍ സിറ്റിക്കു തിരിയുന്ന വഴിയില്‍ നിന്ന് ഓട്ടോറിക്ഷ കുത്തനെയുള്ള ഇറക്കത്തിലേയ്ക്കു മറിയുകയായിരുന്നു യാത്ര ക്കാർ നിസ്സാര പരിക്കുകളോടെ രക്ഷപെട്ടു. 

തലയ്ക്കു പരിക്കേറ്റതിനെ തുടര്‍ന്ന് കുഞ്ഞുമോനെ മെച്ചപ്പെട്ട ചികില്‍സയ്ക്കായി വൈക്കത്തെ ഇന്‍ഡോ അമേരിക്കന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുയായിരുന്നു. ബുധനാഴ്ച രാവിലെ അവസ്ഥ വഷളാകുകയും മരണപ്പെടുകയുമായിരുന്നു. ഭാര്യ ഷാന്റി. മക്കള്‍: അജോ, അജയ്‌.

Leave a Comment

Your email address will not be published. Required fields are marked *