തൊടുപുഴ: കിഴക്കിന്റെ മാതൃദേവാലയവും തീർത്ഥാടന കേന്ദ്രവുമായ മൈലക്കൊമ്പ് സെന്റ്. തോമസ് ഫൊറോന പള്ളിയിൽ വി. സെബസ്ത്യാനോസിന്റെ തിരുനാൾ 20,21 തീയതികളിൽ നടക്കും. 20ന് രാവിലെ 6.30ന് വി. കുർബാന, കൊടിയേറ്റ്, തിരുസ്വരൂപ പ്രതിഷ്ഠ. ഉച്ചകഴിഞ്ഞ് 3.15ന് അമ്പ് പ്രദക്ഷിണം. 3.45ന് ലദ്ദീഞ്ഞ്. വൈകിട്ട് നാലിന് പാറ കപ്പേളയിലേക്ക് പ്രദക്ഷിണം. അഞ്ചിന് നൊവേന. 5.15ന് ആഘോഷമായ തിരുനാൾ കുർബാന, റവ. ഫാ. തോമസ് മക്കോളിൽ നേതൃത്വം നൽകും. റവ. ഫാ. സ്കറിയ കുന്നത്ത് സന്ദേശം നൽകും. 7.15ന് പള്ളിയിലേക്ക് തിരിപ്രദക്ഷണം.
21ന് രാവിലെ ഏഴിന് വി. കുർബന, അമ്പെഴിന്നള്ളിയ്ക്കൽ. വൈകിട്ട് 5.15ന് ലദ്ദീഞ്ഞ്. 5.30ന് ആഘോഷമായ തിരുനാൾ കുർബാന, റവ. ഫാ. ജെയിംസ് പറയ്ക്കനാൽ കാർമ്മികത്വം വഹിക്കും. റവ. ഫാ. ജോസഫ് മഠത്തിൽ സന്ദേശം നൽകും. 7.30ന് പ്രദക്ഷിണം, സമാപന പ്രാർത്ഥന. ചടങ്ങുകൾക്ക് ശേഷം വാദ്യമേളവും ആകാശ വിസ്മയവും ഉണ്ടായിരിക്കും.






