Timely news thodupuzha

ടുണീഷ്യയെ വെട്ടിച്ച് നമീബിയ; ചരിത്രം തിരുത്തിക്കുറിച്ചു

അബിദ്‌ജാൻ: മുൻ ചാമ്പ്യൻമാരായ ടുണീഷ്യയെ മലർത്തിയടിച്ച് നമീബിയ ചരിത്രമെഴുതി. ആഫ്രിക്കൻ നേഷൻസ്‌ കപ്പ്‌ ഫുട്‌ബോൾ ചരിത്രത്തിലെ ആദ്യ ജയമാണ്‌ നമീബിയ കുറിച്ചത്‌.

88ആം മിനിറ്റിൽ ദിയോൺ ഹോട്ടോയുടെ ഹെഡ്ഡറാണ്‌ ഉശിരൻ ജയം സമ്മാനിച്ചത്‌. നാലാം ടൂർണമെന്റ്‌ കളിക്കുന്ന നമീബിയക്ക്‌ ഇതുവരെയുള്ള ഒമ്പത്‌ കളിയിലും ജയിക്കാനായിരുന്നില്ല.

ലോകറാങ്കിങ്ങിൽ 115ആം സ്ഥാനത്താണവർ. 2004ലെ ജേതാക്കളായ ടുണീഷ്യയാകട്ടെ 28ആമതും. മറ്റു മത്സരങ്ങളിൽ മാലി ദക്ഷിണാഫ്രിക്കയെ രണ്ട്‌ ഗോളിന്‌ വീഴ്‌ത്തി. ബുർകിന ഫാസോ 1 – 0ന്‌ മൗറിടാനിയയെയും തോൽപ്പിച്ചു.

Leave a Comment

Your email address will not be published. Required fields are marked *