Timely news thodupuzha

logo

സൈക്ലത്തോണിന് തൊടുപുഴയിൽ സ്വീകരണം നൽകി

തൊടുപുഴ: ജനുവരി 23 മുതൽ 26 വരെ തലസ്ഥാനത്ത് നടക്കുന്ന അന്തർദേശീയ സ്പോർട്ട്സ് സബ്മിറ്റിന്റെ പ്രചരണാർത്ഥം കാസർഗോടു മുതൽ തിരുവനന്ദപുരം വരെ നടത്തപ്പെടുന്ന സൈക്ലത്തോണിന് തൊടുപുഴയിൽ ജില്ലാ സ്പോർട്ട്സ് കൗൺസിലിന്റെയും വിവിധ കായിക സംഘടനകളുടെയും നേതൃത്വത്തിൽ ഉജ്ജ്വല സ്വീകരണം നൽകി.

കെ.എഫ്.എ ഓണററി പ്രസിഡന്റ് ടോമി കുന്നേൽ അധ്യക്ഷത വഹിച്ച യോഗം ന​ഗരസഭ ചെയർമാൻ സനീഷ് ജോർജ് ഉദ്ഘാടനം ചെയ്തു. ജില്ലാ സ്പോർട്ട്സ് കൗൺസിൽ സെകട്ടറി ഷൈൻ എം.പി, സംസ്ഥാന സ്പോർട്ട് കൗൺസിൽ അംഗം കെ ശശിധരൻ, ജില്ലാ സ്പോർട്ട്സ് കൗൺസിൽ മെമ്പർ മനോജ് കോക്കാട്ട്, പി.കെ രാജേന്ദ്രൻ, എ.പി മുഹമ്മദ് ബഷീർ തുടങ്ങിയവർ സംസാരിച്ചു.

വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ഷൗക്കത്ത്, സന്ദീപ് സെൻ, ദീപ്തി മരിയ ജോസ്, ഷിജി ജെയിംസ്, നിവാസ് എ.ജെ, അൻവർ ഹു സൈൻ തുടങ്ങിയവർ നേതൃത്വം നൽകി.

Leave a Comment

Your email address will not be published. Required fields are marked *