Timely news thodupuzha

മഹാരാജാസ് കോളേജിലുണ്ടായ സംഘർഷത്തിൽ കെ.എസ്‌.യു പ്രവർത്തകൻ അറസ്റ്റിൽ

കൊച്ചി: മഹാരാജാസ് കോളേജിലെ സംഘർഷത്തിൽ വിദ്യാർഥിക്കു പരുക്കേറ്റ സംഭവത്തിൽ കെ.എസ്‌.യു പ്രവർത്തകൻ അറസ്റ്റിൽ.

മൂന്നാം വർഷ വിദ്യാർഥിയും കണ്ണൂർ സ്വദേശിയായ ഇജിലാണ് അറസ്റ്റിലായത്. കെ.എസ്‌.യു – ഫ്രറ്റേണിറ്റി പ്രവർത്തകരായ 15 പേർക്കെതിരെയാണ് എസ്.എഫ്.ഐയുടെ പരാതിയിൽ കെ.എസ്‌.യു കേസെടുത്തിരിക്കുന്നത്.

ഇവർക്കെതിരെ വധശ്രമം അടക്കം ഒമ്പത് വകുപ്പുകൾ ചുമത്തിയാണ് കേസ്. മൂന്നാം വർഷ വിദ്യാർഥി അബ്ദുൽ മാലിക്കാണ് ഒന്നാം പ്രതി. എട്ടാം പ്രതിയാണ് നിലവിൽ അറസ്റ്റിലായത്.

അധ്യാപകനെ ആക്രമിച്ച ഫ്രറ്റേണിറ്റി പ്രവർത്തകനെതിരെ പ്രതിഷേധിച്ചതിലുള്ള വിരോധമാണ് കത്തിക്കുത്തിലേക്ക് നയിച്ചതെന്നാണ് എഫ്.ഐ.ആർ

Leave a Comment

Your email address will not be published. Required fields are marked *