Timely news thodupuzha

logo

ഐ.എച്ച്‌.ആർ.ഡിക്ക്‌ 10 കോടി രൂപ അനുവദിച്ചു

തിരുവനന്തപുരം: ഇൻസിറ്റിറ്റ്യൂട്ട്‌ ഓഫ്‌ ഹ്യൂമൻ റിസോഴ്‌സ്‌ ഡെവലെപ്പ്‌മെന്റിന്‌(ഐ.എച്ച്‌.ആർ.ഡി) 10 കോടി രൂപ സർക്കാർ സഹായമായി അനുവദിച്ചതായി ധനമന്ത്രി കെ എൻ ബാലഗോപാൽ അറിയിച്ചു.

ഐ.എച്ച്‌.ആർ.ഡിക്കായി ഈവർഷം ബജറ്റിൽ വകയിരുത്തിയിരുന്ന 15.11 കോടി രൂപ പുർണമായും ലഭ്യമാക്കിയിരുന്നു. പുറമെ രണ്ട്‌ കോടി രുപയും നേരത്തെ നൽകി.

ബജറ്റിന്‌ പുറത്ത്‌ 12 കോടി രൂപ ഈവർഷം സ്ഥാപനത്തിന്‌ അനുവദിച്ചിട്ടുണ്ട്‌. 979 സ്ഥിരം ജീവനക്കാരും 1500 ഗസ്‌റ്റ്‌ ലക്‌ചർമാരും ഇതിനു കീഴിൽ പ്രവർത്തിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *