Timely news thodupuzha

കസാക്കിസ്ഥാൻ്റെ എലെന റിബാകിന പുറത്ത്

മെൽബൺ: ഓസ്‌ട്രേലിയൻ ഓപ്പൺ വനിതാ സിംഗിൾസിൽ കഴിഞ്ഞ വർഷത്തെ റണ്ണറപ്പ് താരം കസാക്കിസ്ഥാൻ്റെ എലെന റിബാകിന പുറത്ത്.

റഷ്യയുടെ ലോക 57ആം റാങ്ക് താരം അന്ന ബ്ലിങ്കോവയോട് റിബാകിന അപ്രതീക്ഷിത പരാജയം ഏറ്റു – 6-4, 4-6, 7-6 (20-22). ഇതോടെ ടൂർണമെന്റിൽ മൂന്നാം റൗണ്ട് കടക്കാനാവാതെ റിബാകിന പുറത്തായി.

ഓസ്‌ട്രേലിയൻ ഓപ്പൺ ഫൈനലിസ്റ്റും 2002ലെ വിംബിൾഡൻ ചാമ്പ്യനുമാണ് എലെന റിബാകിന. കഴിഞ്ഞവർഷം ഓസ്‌ട്രേലിയൻ കിരീടപ്പോരാട്ടത്തിൽ ബലാറുസിന്റെ അരിന സബലെങ്കയോട് തോറ്റാണ് മൂന്നാം സീഡ് താരമായ എലെന റിബാകിന റണ്ണർ അപ്പായത്. ഏറെ ആരാധകരുള്ള താരം പ്രതീക്ഷയായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *