Timely news thodupuzha

അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിലെ ശിക്ഷാ വിധി ഇന്ന്

മാവേലിക്കര: ബി.ജെ.പി നേതാവും അഭിഭാഷകനുമായിരുന്ന അഡ്വ. രൺജിത് ശ്രീനിവാസൻ വധക്കേസിലെ ശിക്ഷാ വിധി ഇന്നു പ്രഖ്യാപിക്കും. പ്രതികൾക്ക് എന്ത് ശിക്ഷ നൽകണമെന്ന കാര്യത്തിൽ പ്രതിഭാഗത്തിൻ്റെ വാദം ഇന്ന് നടക്കും.

ഇതിന് ശേഷം ശിക്ഷയെന്ന് വിധിക്കുമെന്ന് കോടതി പ്രഖ്യാപിക്കും. ആദ്യ എട്ട് പ്രതികൾക്കെതിരെ കൊലക്കുറ്റമാണ് ചുമത്തിയിരിക്കുന്നത്. കൊലപാതകത്തിന്‍റെ സാഹചര്യങ്ങൾ പരിഗണിച്ച് പ്രതികൾക്ക് പരമാവധി ശിക്ഷ നൽകണമെന്നാണ് പ്രോസിക്യൂഷന്‍റെ വാദം.

മാവേലിക്കര അഡീഷനൽ ജില്ലാ സെഷൻസ് കോടതി ജഡ്ജ് വി.ജി. ശ്രീദേവിയാണ് ശിക്ഷ പ്രഖ്യാപിക്കുക. 2021 ഡിസംബർ 19ന് രൺജീത് ശ്രീനിവാസനെ വീട്ടിൽ അതിക്രമിച്ചു കയറി വെട്ടികൊലപ്പെടുത്തിയെന്നാണു കേസ്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകരാണ് പ്രതികളെല്ലാം.

വീട്ടിൽ അതിക്രമിച്ചു കയറിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിൽ വച്ച് രൺജിത്തിനെ കൊലപ്പെടുത്തുകയായിരുന്നു. കേസിൽ വിചാരണ നേരിട്ട 15 പ്രതികൾ കുറ്റക്കാരാണെന്ന് ശനിയാഴ്ച കോടതി കണ്ടെത്തിയിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *