തൊടുപുഴ: ഓൾ ഇന്ത്യാ ലൈഫ് ഇൻഷുറൻസ് ഏജന്റ്സ് ഫെഡറേഷൻ തൊടുപുഴ ബ്രാഞ്ച് കൗൺസിൽ വാർഷിക പൊതപയോഗവും തിരഞ്ഞെടുപ്പും ജനുവരി 24ന് തൊടുപുഴ റസ്റ്റ് ഹൗസ് ഹാളിൽ നടക്കും.
ബുധനാഴ്ച രാവിലെ 10ന് ചേരുന്ന സമ്മേളനം അഖിലേന്തായ വർക്കിങ്ങ് പ്രസിഡന്റ് പി.എൻ രാജീവൻ ഉദ്ഘാടനം ചെയ്യും. ബ്രാഞ്ച് കൗൺസിൽ പ്രസിഡന്റ് കെ.സി ത്രേസ്യാമ്മ അധ്യക്ഷത വഹിക്കും. കോട്ടയം ഡിവിഷൻ പ്രസിഡന്റ് ജോസഫ് കുര്യൻ മുഖ്യ പ്രഭാഷണം നടത്തും.
കോട്ടയം ഡിവിഷൻ സെക്രട്ടറി അനൂപ് സോമനാഥ്, ജില്ലാ പ്രസിഡന്റ് ജോർജ്ജ് അഗസ്റ്റിൻ, എൽ.ഐ.സി സഹകരണ സംഘം പ്രസിഡന്റ് സൈജൻ സ്റ്റീഫൻ തുടങ്ങിയവർ പ്രസംഗിക്കും. സെക്രട്ടറി മാനുവൽ ചെമ്പരത്തി സ്വാഗതവും വൈസ് പ്രസിഡന്റ് സി.പി കൃഷ്ണൻ നന്ദിയും പറയും.






