Timely news thodupuzha

logo

ബേബി ജോസഫിന് ​ഗുരുശ്രേഷ്ഠ പുരസ്കാരം

തൊടുപുഴ: അഖിലേന്ത്യാ അവാർഡീ റ്റീച്ചേഴ്സ് ഫെഡറേഷൻ ഏർപ്പെടുത്തിയ ​ഗുരുശ്രേഷ്ഠ പുരസ്കാരത്തിന് റിട്ട. അധ്യാപകൻ ബേബി ജോസഫ് അർഹനായി.

മുതലക്കോടം തെക്കേച്ചെരുവിൽ കുടുംബാ​ഗമായ ബേബി ജോസഫ് 1981ൽ പാറത്തോട് സെന്റ്. ജോർജ് ഹൈസ്കൂളിലാണ് ജോലിയിൽ പ്രവേശിച്ചത്.

മുതലക്കോടം സെന്റ് ജോർജ് ഹൈസ്കൂൾ, ചെമ്മണ്ണാർ സെന്റ് സോവ്യേഴ്സ് ഹൈസ്കൂൾ, ഉപ്പുതോട് സെന്റ് ജോസഫ് ഹൈസ്കൂൾ, ഉടുമ്പന്നൂർ സെന്റ് ജോർജ് ഹൈസ്കൂൾ, പൈങ്കുളം സെന്റ് റീത്താസ് ഹൈസ്കൂൾ എന്നിവിടങ്ങളിൽ ഹെഡ് മാസ്റ്ററായി പ്രവർത്തിച്ചിട്ടുണ്ട്. 2009ൽ കോതമം​ഗലം രൂപതയിലെ മികച്ച ഹെഡ്മാസ്റ്റർക്കുള്ള അവാർഡും കെ.പി.എസ്.എച്ച്.എ അവാർഡും ലഭിച്ചിരുന്നു.

1986 മുതൽ സ്കൗട്ട് പ്രസ്ഥാനത്തിൽ പ്രവർത്തിച്ചു വരുന്നു. ഇപ്പോൾ സ്കൗട്ട് ഡിസ്ട്രിക്റ്റ് കമ്മീഷണറായി പ്രവർത്തിച്ചു വരുന്നു. സെന്റ് വിൻസന്റ് ഡീപോൾ സൊസൈറ്റി, കോതമം​ഗലം സെൻട്രൽ കൗൺസിൽ പ്രസിഡന്റ്, മുതലക്കോടം സ്റ്റേഡിയം റസിഡന്റ്സ് അസോസ്സിയേഷൻ ട്രഷററായും പ്രവർത്തിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *