Timely news thodupuzha

logo

അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ പുരസ്കാര സമർപ്പണം 27ന് തൊടുപുഴയിൽ

തൊടുപുഴ: അഖിലേന്ത്യാ അവാർഡീ ടീച്ചേഴ്സ് ഫെഡറേഷൻ പുരസ്കാര സമർപ്പണം 27ന് തൊടുപുഴ എയ്ഡഡ് സ്കൂൾ ടീച്ചേഴ്സ് കോപ്പറേറ്റീവ് സൊസൈറ്റി ഓഡിറ്റോറിയത്തിൽ നടത്തുമെന്ന് പ്രസിഡന്റ് മാത്യു അ​ഗസ്റ്റിൻ, ട്രഷറർ പി.എ ജോർജ് എന്നിവർ അറിയിച്ചു.

ശനിയാഴ്ച ഉച്ചക്ക് 1.30ന് ചേരുന്ന സമ്മേളനം പി.ജെ ജോസഫ് എം.എൽ.എ ഉദ്ഘാടന ചെയ്യും. മന്ത്രി റോഷി അ​ഗസ്റ്റിൻ പുരസ്കാര സമർപ്പണം നിർവ്വഹിക്കും. അഡ്വ. ഡീൻ കുര്യാക്കോസ് എം.പി മുഖ്യ പ്രഭാഷണം നടത്തും. പ്രസിഡന്റ് മാത്യു അ​ഗസ്റ്റിൻ അധ്യക്ഷത വഹിക്കും. കോന്നിയോ രാധാകൃഷ്ണൻ അനുസ്മരണം ബിന്നി സാഹിതി നിർവ്വഹിക്കും.

മുനിസിപ്പൽ ചെയർമാൻ സനീഷ് ജോർജ്ജ്, മുൻ എം.പി ഫ്രാൻസിസ് ജോർജ്ജ്, മുനിസിപ്പൽ കൗൺസിലർ അഡ്വ. ജോസഫ് ജോൺ, ഉപ വിദ്യാഭ്യാസ ഡോയറക്ടർ ആർ വിജയ, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാർ എൻ.എ ജെയിംസ്, അമ്മിണി എസ് ഭ​ദ്രൻ, കെ സുരേഷ് കുമാർ, വി.എം ഫിലിപ്പച്ചൻ, പഴകുളം സുഭാഷ്, കെ.എം ജയപ്രകാശ്, വീണ റാണി തുടങ്ങിയവർ പ്രസം​ഗിക്കും. ജനറൽ സെക്രട്ടറി വി.എൻ സദാശിവൻ പിള്ള സ്വാ​ഗതവും ട്രഷറർ പി.എ ജോർജ് നന്ദിയും പറഞ്ഞു. വിവിധ മേഖലഖളിൽ സേനവം അനുഷ്ഠിക്കുന്നവർക്ക് ​ഗുരുശ്രേഷ്ട പുരസ്കാരം സമർപ്പിക്കും.

Leave a Comment

Your email address will not be published. Required fields are marked *