തൊടുപുഴ :ബെവ്കോ എംപ്ലോയീസ് അസോസിയേഷൻ(ഐ.എൻ.റ്റി.യു.സി) ഇടുക്കി ജില്ലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ 30ന് തൊടുപുഴ പി.റ്റി തോമസ് നഗറിൽ വച്ച്(ഹോട്ടൽ ഹിൽഗേറ്റിൽ) കുടുംബസംഗമവും യാത്രയയപ്പും ഐ.ഡി കാർഡ് വിതരണവും നടത്തും. ഇടുക്കി എം.പി അഡ്വ. ഡീൻ കുര്യാക്കോസ് ഉദ്ഘാടനം നിർവ്വഹിക്കും. ബി.ഇ.എ ജില്ലാ പ്രസിഡന്റ് അഡ്വ. വി.എം ജോസഫ് അധ്യക്ഷത വഹിക്കും.
ഉമാ തോമസ് എം.എൽ.എ യാത്രയയപ്പ് സമ്മേളനത്തിന്റെ ഉദ്ഘാടനം നിർവ്വഹിക്കും. സർവ്വീസിൽ നിന്നും വിരമിക്കുന്ന ജെ.എസ് ജോണിന് കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. എസ് അശോകൻ മൊമന്റോ നൽകി ആദരിക്കും. ഡി.സി.സി ഇടുക്കി ജില്ലാ പ്രസിഡന്റ് സി.പി മാത്യു ഉപഹാരം കൈമാറും.

ബി.ഇ.എ സംസ്ഥാന പ്രസിഡന്റും മുൻ എം.എൽ.എയുമായ റ്റി.യു രാധാകൃഷ്ണൻ ഐ.ഡി കാർഡ് വിതരണം ഉദ്ഘാടനം ചെയ്യും. കെ.പി.സി.സി മുൻ ജനറൽ സെക്രട്ടറി റോയ് കെ പൗലോസ്, വർക്കിങ്ങ് പ്രസിഡന്റ് ബാബു ജോർജ്ജ്, ബി.ഇ.എ സംസ്ഥാന ജനറൽ സെക്രട്ടറി എ ജേക്കബ്, ഓർഗനൈസിങ്ങ് സെക്രട്ടറി സബീഷ് കുന്നങ്ങോത്ത്, സെക്രട്ടറിമാരായ എസ് ഹക്കിം, ബി മനോജ് കുമാർ, വൈസ് പ്രസിഡന്റുമാരായ ആർ ശശികുമാർ, എ.സി ജോൺ, എം.സി സജീവ്, കെ.എസ്.ബി.സി വെയർഹൗസ് മാനേജർ ജെയ്സൺ ജോസഫ്, കോൺഗ്രസ് തൊടുപുഴ ബ്ലോക്ക് പ്രസിഡന്റ് പി.ജെ അവിരാ, ഐ.എൻ.റ്റി.യു.സി റീജിയണൽ കമ്മിറ്റി പ്രസിഡന്റ് എ ഷാഹുൽ ഹമീദ്, ഡി.സി.സി മുൻ സെക്രട്ടറി ജോൺ നെടിപാല, യു.ഡി.എഫ് കൺവീനർ എൻ.ഐ ബെന്നി, മാധ്യമ പ്രവർത്തകൻ സാബു നെയ്യ്ശ്ശേരി, മണ്ഡലം കമ്മിറ്റി പ്രസിഡന്റ് രാജേഷ് ബാബു തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിക്കും.

പൊതുയോഗത്തിനു ശേഷം ജീവനക്കാരുടെ അവകാശങ്ങളും കടമകളുമെന്ന വിഷയത്തിൽ ജിതേഷ് കളത്തിൽ പാലക്കാട് ക്ലാസ് നയിക്കും. ബി.ഇ.എ ജില്ലാ ജനറൽ സെക്രട്ടറി ബിനു തോമസ് സ്വാഗതവും ജെ.എസ് ജോൺ നന്ദിയും പ്രോഗ്രാം കോർഡിനേറ്റർ എം.എം ജോർജുകുട്ടി കൃതജ്ഞതയും പറയും.
ജെ .എസ്.ജോൺ
1913 – 74 കാലഘട്ടത്തിൽ മണക്കാട് എൻ. എസ്. എസ് ഹൈസ്‌കൂളിൽനിന്നും കെ.എസ്.യു യൂണിറ്റ് സെക്രട്ടറിയായി പൊതുപ്രവർത്തനം ആരംഭിച്ച് യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി, ബ്ലോക്ക് സെക്രട്ടറി എന്നീ ഭാരവാഹിത്യം വഹിച്ചിട്ടുണ്ട്. തുടർന്നും സജീവ രാഷ്ട്രീയത്തിൽ നിരവധി വർഷക്കാലം കോലാനിയിലെ ഐ.എൻ.റ്റി.യു.സി പ്രവർത്തനവുമായി മുന്നോട്ട പോയി. 1987-ൽ നടന്ന പ്രഥമ ജില്ലാ കൗൺസിൽ തിരഞ്ഞെടുപ്പിൽ യു .ഡി .എഫ് .ഓഫീസ് സെക്രട്ടറിയായി(പ്രവർത്തപ്രവർത്തിച്ചു .. 1991-ൽ പി.റ്റി തോമസ് യിൽ പ്രെവേശിച്ചു .ണ്ട്. 23 വർഷത്തെ സേവനത്തിനുശേഷം കെ.എസ്.ബി.സിയിൽ നിന്നും പടിയിറങ്ങുന്നു.







