Timely news thodupuzha

കൊച്ചി ധനുഷ്ക്കോടി ദേശീയപാതയിൽ ബൈക്ക് മറിഞ്ഞ് എൻജിനീയറിങ്ങ് വിദ്യാർത്ഥി മരിച്ചു

അടിമാലി: കൊച്ചി ധനുഷ്കോടി ദേശീയപാതയിൽ വാളറയ്ക്ക് സമീപം ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് എൻജിനീയറിങ്ങ് കോളേജ് വിദ്യാർത്ഥി മരിച്ചു. അടിമാലി ഇരുന്നൂറേക്കർ സ്വദേശി ബാദുഷയാണ് മരിച്ചത്. ഇന്നലെ വൈകിട്ട് എട്ടു മണിയോടെ വാളറ കുത്തിന് സമീപമാണ് അപകടം ഉണ്ടായത്.

കോതമംഗലം ഭാഗത്ത് നിന്നും ബൈക്കിൽ വരികയായിരുന്ന ബാദുഷയുടെ ബൈക്ക് നിയന്ത്രണം വിട്ട് മറിയുകയായിരുന്നു.
റോഡിൽ തെറിച്ചുവീണ ബാദുഷയുടെ തലയ്ക്ക് ക്ഷതം ഏറ്റു.

ഉടൻതന്നെ പ്രദേശവാസികൾ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. കോളേജിലെ പഠനത്തിനുശേഷം 200 ഏക്കറിലെ വീട്ടിലേക്ക് ബൈക്കിൽ വരുന്നതിനിടെ ആയിരുന്നു അപകടത്തിൽപ്പെട്ടത്.

Leave a Comment

Your email address will not be published. Required fields are marked *