Timely news thodupuzha

logo

ഭൂമികയ്യേറ്റം; മാത്യു കുഴൽനാടനെതിരേ റവന്യൂ വകുപ്പ് കേസെടുത്തു

ഇടുക്കി: ചിന്നക്കനാലിലെ ഭൂമികയ്യേറ്റത്തിന് കോൺഗ്രസ് നേതാവും എം.എൽ.എയുമായ മാത്യു കുഴൽനാടനെതിരേ റവന്യൂ വകുപ്പ് കേസെടുത്തു.

ചിന്നക്കനാലിൽ മാത്യു വാങ്ങിയ സ്ഥലത്തോട് ചേർന്ന് 50 സെന്റ് പുറംപോക്ക് ഭൂമി കൈയേറിയതായി വിജിലൻസും റവന്യൂ വകുപ്പും കണ്ടെത്തിയിരുന്നു. ഭൂസംരക്ഷണ നിയമപ്രകാരമാണ് കേസ്.

ഇതിന് പിന്നാലെ അധികമുള്ള ഭൂമി സംബന്ധിച്ച് എന്ത് തീരുമാനമെടുക്കണമെന്ന് നിർദേശിക്കാൻ ഉടുമ്പൻചോല ലാൻഡ് റവന്യു തഹസിൽദാർ ജില്ലാ കളക്ടർക്ക് കത്ത് നൽകി.

ഇതിന്റെ അടിസ്ഥാനത്തിൽ ഹിയറിങ്ങിന് ഹാജരാകാൻ ആവശ്യപ്പെട്ട് മാത്യുവിന് നോട്ടീസ് നൽകി. അധികഭൂമി സംബന്ധിച്ച മാത്യുവിന്റെ വിശദീകരണം കേൾക്കാനാണ് ഹിയറിംഗിന് ഹാജരാകാൻ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *